മത്സ്യത്തൊഴിലാളിമ
സമൂഹം പ്രതിസന്ധിയില്‍
KEROSENE CRISIS
കേരളത്തിനുള്ള
മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി മത്സ്യത്തൊഴിലാളി സമൂഹത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇപ്പോള്‍ത്തന്നെ അവര്‍ക്ക് പരിമിതമായ
അളവിലാണ് മണ്ണെണ്ണ ലഭിച്ചു വരുന്നത്. റേഷന്‍ നിരക്കില്‍ ലഭിക്കുന്നതിനു പുറമേ, കരിഞ്ചന്തയില്‍ നിന്ന് വന്‍ വിലയ്ക്ക് ഇന്ധനം വാങ്ങിയാണ് മീന്‍പിടിത്തക്കാരില്‍ പലരും
വള്ളങ്ങള്‍ ഇറക്കുന്നത്. ഇത് അവര്‍ക്ക് കടുത്ത
സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നു. ഇതിനിടയിലാണ് മണ്ണെണ്ണ വിഹിതത്തില്‍ കുറവു
വന്നിരിക്കുന്നത്. കേരളത്തില്‍ മീന്‍പിടിത്തക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് പ്രത്യേകമായി മണ്ണെണ്ണ അനുവദിച്ചിട്ടില്ല. മൊത്തം ലഭിക്കുന്നതിന്റെ ഒരു വിഹിതം മത്സ്യബന്ധന മേഖലയ്ക്ക് നല്‍കുന്ന സമ്പ്രദായമാണ്
നിലവിലുള്ളത്. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുമ്പോഴെല്ലാം ആനുപാതികമായ കുറവ് മത്സ്യബന്ധനമേഖലയിലും ഉണ്ടാകുന്നു.
ഔട്ട്‌ബോര്‍ഡ്എന്‍ജിന്‍ ഘടിപ്പിച്ച
വള്ളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മണ്ണെണ്ണ കൂടിയേ കഴിയൂ. സംസ്ഥാനത്ത് 17,000ത്തിലേറെ ഔട്ട്‌ബോര്‍ഡ് എന്‍ ജിന്‍ വള്ളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്.തീരക്കടലില്‍ നിന്ന് ഉപരിതല മത്സ്യങ്ങള്‍ പിടിച്ചെടുക്കുന്നത്
പ്രധാനമായും ഔട്ട്‌ബോര്‍ഡ് എന്‍ജിന്‍ വള്ളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളാണ്. ഉപജീവനത്തിനായി മീന്‍പിടിക്കുന്നവരാണിവര്‍. കേരളത്തിന്റെ ഭക്ഷ്യാവശ്യത്തില്‍ വലിയൊരു വിഹിതം ഇവരുടെ സംഭാവനയാണ്.
ഇവയെല്ലാം കണക്കിലെടുത്താണ് സര്‍ക്കാര്‍, ഈ വിഭാഗത്തിന് സൗജന്യ നിരക്കില്‍ മണ്ണെണ്ണ നല്‍കി വരുന്നത്. 1984 ല്‍ ഒരു ഔട്ട്‌ബോര്‍ഡ് യൂണിറ്റിന് 600 ലിറ്റര്‍ മണ്ണെണ്ണ സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കിയിരുന്നു. 1996ല്‍ കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചപ്പോള്‍ ഇത് 425 ലിറ്ററായി. ഏറ്റവും ഒടുവില്‍ 9.9 കുതിരശ്ശക്തിയുള്ള എന്‍ജിനുകള്‍ക്ക് പ്രതിമാസം 129 ലിറ്ററായും 25 കുതിരശ്ശക്തിയുള്ള എന്‍ജിന് 179 ലിറ്ററായും മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. 2007 മുതല്‍ 23146 കിലോലിറ്റര്‍ മണ്ണെണ്ണ കേന്ദ്രം സംസ്ഥാനത്തിനു നല്‍കി വന്നിരുന്നു. 2011 ജനവരിയില്‍ അത് 18,756 കിലോ ലിറ്ററും ജൂണില്‍ 15,660 കിലോലിറ്ററും ആക്കി. പിന്നെ മണ്ണെണ്ണ വിഹിതം 10,016 കിലോലിറ്ററായി. കേരളത്തിന് ലഭിക്കുന്ന മണ്ണെണ്ണ റേഷന്‍ കാര്‍ഡുടമകള്‍ക്കും കാര്‍ഷിക മേഖലയിലെ ഉപഭോക്താക്കള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ആസ്പത്രി ആവശ്യങ്ങള്‍ക്കുമായാണ് മാറ്റിവെക്കുന്നത്. റേഷന്‍ ആവശ്യം കൂടി വരുന്നതിന് അനുസൃതമായി മണ്ണെണ്ണ വിഹിതം കൂടിയില്ലെന്നു മാത്രമല്ല വന്‍തോതില്‍ കുറയുകയും ചെയ്തു. പരിമിതമായ അളവില്‍ ലഭിക്കുന്ന മണ്ണെണ്ണ എല്ലാ വിഭാഗങ്ങള്‍ക്കും എത്തിക്കുക എന്ന ദുഷ്‌കരമായ ജോലിയാണ് സംസ്ഥാന സര്‍ക്കാറിന് ചെയ്യേണ്ടി വരുന്നത്.
മത്സ്യമേഖലയ്ക്ക് കുറച്ചെങ്കിലും മണ്ണെണ്ണ ലഭിക്കാതെ വന്നാല്‍ അത് തൊഴിലാളികളെ മാത്രമല്ല, കേരളത്തിന്റെ സമ്പദ്ഘടനയെയും ബാധിക്കും. മത്സ്യമേഖലയ്ക്ക് ലഭിക്കുന്ന മണ്ണെണ്ണയില്‍ ഒരു പങ്ക് കരിഞ്ചന്തയില്‍ എത്തുന്നുമുണ്ട്. അത് വന്‍വില കൊടുത്തു വാങ്ങി ഉപയോഗിക്കേണ്ട ദുര്‍ഗതിയാണ് തൊഴിലാളികള്‍ക്കുള്ളത്. സര്‍ക്കാര്‍ മണ്ണെണ്ണ ലഭിക്കാതെ വരുമ്പോള്‍ കരിഞ്ചന്തയിലും അത് ലഭിക്കില്ല. റേഷന്‍ വിലയ്ക്ക് മണ്ണെണ്ണ നല്‍കുന്നതോടൊപ്പം, കൂടുതല്‍ ആവശ്യമായി വരുന്ന മണ്ണെണ്ണ പുറം വിപണിയിലേതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയാണ് വേണ്ടത്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ഇങ്ങനെ സബ്‌സിഡി നിരക്കില്‍ തൊഴിലാളികള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നുണ്ട്. പൊതുവിപണിയില്‍ ആവശ്യമായ മണ്ണെണ്ണ ലഭ്യമാക്കുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി നേരത്തേ പറഞ്ഞിരുന്നു. അത് ചെറിയ സബ്‌സിഡിയോടെ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാറിന് ആലോചിക്കാവുന്നതാണ്.പുതിയ സാഹചര്യത്തിലും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മത്സ്യത്തൊഴിലാളി സമൂഹത്തിനും മണ്ണെണ്ണ വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഉറപ്പു നല്‍കിയിട്ടുണ്ട്. കേന്ദ്രഭക്ഷ്യ സഹമന്ത്രി പ്രൊഫ. കെ.വി.തോമസും അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുള്ളത് ആശ്വാസകരമാണ്. എന്തായാലും കേന്ദ്രസര്‍ക്കാറില്‍ വേണ്ടത്ര സമ്മര്‍ദം ചെലുത്തി കൂടുതല്‍ മണ്ണെണ്ണ ലഭ്യമാക്കുവാനും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും സംസ്ഥാന സര്‍ക്കാറിന് കഴിയണം.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment