Pages

Monday, April 16, 2012

VISHU CELEBRATION IN BANGLORE


സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാഴ്ചയൊരുക്കി ബാംഗ്ലൂര്‍  നഗരത്തില്‍ മലയാളികള്‍ വിഷു ആഘോഷിച്ചു.

 ബാംഗ്ലൂര്‍ നഗരത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ വിഷുദിനത്തോടനുബന്ധിച്ച് പ്രത്യേക പൂജകളും വിഷുക്കണിയും ഉണ്ടായി. ക്ഷേത്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ബാലഹള്ളി അയ്യപ്പക്ഷേത്രം, എച്ച്.എ.എല്‍. അയ്യപ്പക്ഷേത്രം, ബസന്തനഗര്‍ അയ്യപ്പക്ഷേത്രം, മാധവാര ചക്കുളത്തുക്കാവ് ദേവി ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പുജകളും മറ്റ് ചടങ്ങുകളും ഉണ്ടായി. പുലര്‍ച്ചെ മുതല്‍ ക്ഷേത്രങ്ങളിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു.

ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശിക്കാന്‍ നിരവധി പേര്‍ എത്തി. പന്തളം രാജ പ്രതിനിധി ഹരിവര്‍മ തിരുവാഭരണ മുതല്‍ക്കൂട്ടിലേക്കായി സ്വര്‍ണമാല കാഴ്ചയായി സമര്‍പ്പിച്ചു. വിഷു കൈനീട്ട വിതരണവും വൈകിട്ട് നൃത്ത പരിപാടിയും ഉണ്ടായി.

എച്ച്.എ.എല്‍. അയ്യപ്പക്ഷേത്രത്തിലും വിഷു ദിനത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പ്രത്യേക പൂജകളും വിഷുക്കണിയും വിഷുകൈനീട്ടവും ഉണ്ടായിരുന്നു.കെ.എന്‍.എസ്.എസ്., എം.എസ്. കരയോഗത്തിന്റെ നേതൃത്വത്തിലും ഓണാഘോഷം നടന്നു.
കരയോഗം പ്രസിഡന്റ് ഐ.പി. രാമചന്ദ്രന്‍ കണികൊന്ന വിതരണം ചെയ്തു. കരയോഗം ഓഫീസില്‍ പ്രത്യേക പരിപാടികളും നടന്നു.


                               പ്രൊഫ് ജോണ്‍ കുരാക്കാര്‍

No comments: