Pages

Sunday, April 15, 2012

VISHU CELEBRATION IN IRELAND


അയര്‍ലണ്ടില്‍ വിഷു ആഘോഷിച്ചു .

പരമ്പരാഗത രീതിയില്‍ ഓട്ടുരുളിയില്‍ കണിയൊരുക്കി അയര്‍ലണ്ട് ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘം വിഷു ആഘോഷിച്ചു. സംഘത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ കുട്ടികളെ കണി കാണിയ്ക്കുകയും കൈനീട്ടം സമ്മാനിയ്ക്കുകയും ചെയ്തു. ബിന്ദു രാമന്‍ വിഷു സന്ദേശം നല്‍കി. ഗീതാ പാരായണവും ഉമാശങ്കര്‍, സപ്താ രാമന്‍, സ്വരരാമന്‍ എന്നിവര്‍ അവതരിപ്പിച്ച കൃഷ്ണ ഭക്തിനിറഞ്ഞ നൃത്ത നൃത്യങ്ങളും അരങ്ങേറി. അജയന്‍, അംഗിത, വസന്ത്, ശ്യാം, മുരളീ കൃഷ്ണന്‍ എന്നിവര്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു. പായസ വിതരണത്തോടെ വിഷു ആഘോഷങ്ങള്‍ അവസാനിച്ചു.

                        പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: