Pages

Monday, April 16, 2012

TIGER POPULATION




പത്ത് വര്‍ഷത്തിനുള്ളില്‍ 335 കടുവകള്‍ ഇല്ലാതായി

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 335 കടുവകള്‍ വിവിധ കാരണങ്ങളാല്‍ ചത്തതായി രേഖകള്‍.കൈയേറ്റം, വേട്ടയാടല്‍, അപകടം, പ്രായക്കൂടുതല്‍ തുടങ്ങിയ കാരണങ്ങളാലാണ് കടുവകള്‍ചത്തത്. 2009-ല്‍ 58-ഉും 2011-ല്‍ 56-ഉം കടുവകള്‍ ചത്തു. വിവരാവകാശ നിയമപ്രകാരം നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്. കൈയേറ്റവും വേട്ടയാടലും വഴി 68 കടുവകള്‍ക്കാണ് ജീവന്‍പോയത്. പ്രായക്കൂടുതല്‍, പട്ടിണി, റോഡ്-റെയില്‍ അപകടം, വൈദ്യുതാഘാതം എന്നിവയിലുംകടുവകള്‍ ചത്തിട്ടുണ്ട്. ഒരു ഡസനിലേറെ കടുവകളുടെ ജീവനാശത്തിന് കാരണങ്ങള്‍ കണ്ടെത്താനായില്ല. 2010-ലാണ് ഏറ്റവും കൂടുതല്‍ കടുവകള്‍ വേട്ടയാടപ്പെട്ടത്-14 കടുവകള്‍. 2011-ല്‍ 11 കടുവകള്‍ വേട്ടയ്ക്കിരയായി.സ്വതന്ത്രസമിതി മരണകാരണം അപഗ്രഥനം ചെയ്യുംവരെ കടുവകളുടെ ശവം സൂക്ഷിക്കണമെന്നാണ് പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം. രാജ്യത്ത് 2010-ല്‍ 1706 കടുവകളുണ്ടെന്നാണ് കണക്ക്. കടുവകളുടെ സംരക്ഷണത്തിന് കേന്ദ്രം 17 സംസ്ഥാനങ്ങള്‍ക്ക് 145കോടി രൂപ ധനസഹായം നല്‍കിയിട്ടുണ്ട്.

                           പ്രൊഫ് ജോണ്‍ കുരാക്കാര്‍

No comments: