VELLIYAMKALLU
വെള്ളിയാംകല്ല്
അങ്ങകലെ സമുദ്രത്തില്‍ ഒരു വലിയ കണ്ണീര്‍തുള്ളി ഘനീഭവിച്ച പോലെ കാണാവുന്ന, ജന്മങ്ങള്‍ക്കിടയില്‍ വിശ്രമം തേടിവരുന്ന ആത്മാക്കള്‍ തുമ്പികളെ പോലെ പറന്നു കളിക്കുന്ന വെള്ളിയാങ്കല്ലിലേക്ക് ഒരു കടല്‍യാത്ര..... മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസന്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയ കാലത്ത്, ഒരു ദിവസം ചോദിച്ചു.... ''അച്ഛമ്മേ, ഞാനെവിട്യായിരുന്നു- അമ്മ എന്ന പെറുന്നേനു മുന്‍പ്?'' മയ്യഴിയിലെ എല്ലാ മുത്തശ്ശിമാര്‍ക്കും ആ ചോദ്യത്തിന് ഒരു ഉത്തരമുണ്ടാ യിരുന്നു, ''വെള്ളിയാങ്കല്ലിന്മേല്‍
ജനിമൃതികള്‍ക്കിടയിലെ വിശ്രമസ്ഥലമായ വെള്ളിയാങ്കല്ല്... ആത്മാക്കള്‍ തുമ്പികളെ പോലെ പാറി നടക്കുന്ന, വെള്ളിയില്‍ തീര്‍ത്ത പോലത്തെ ആ പാറക്കൂട്ടം ഇതാ കണ്‍മുന്‍പില്‍... ഇരിങ്ങല്‍ കടപ്പുറത്ത് നിന്നും ഉദ്ദേശം 14 കിലോമീറ്റര്‍ അകലെയാണ്, പാറക്കെട്ടുകളുടെ ഈ അത്ഭുതദ്വീപ്...
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment