മയ്യഴി മഹോത്സവത്തിന് തുടക്കം
കേരളത്തില്‍ രാഷ്ട്രീയം മരിച്ചിട്ട് കാലങ്ങളായെന്നും ഇപ്പോഴുള്ളത് പ്രായോഗിക രാഷ്ട്രീയം മാത്രമാണെന്നും പ്രമുഖ എഴുത്തുകാരന്‍ എം. മുകുന്ദന്‍ ദുബായില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ''രാഷ്ട്രീയത്തിലെ മൂല്യവും ആദര്‍ശവും പ്രായോഗികതയ്ക്ക് വഴിമാറി. കേരളത്തിലെ മലയാളികളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നത് പ്രവാസി കേരളമാണ്. കേരളത്തിന്റെ നന്മയ്ക്കുവേണ്ടി സമ്പത്ത് മാത്രമല്ല സമ്പന്നമായ നിര്‍ദേശങ്ങളും പ്രവാസി കേരളം കേരളത്തിന് നല്‍കുന്നുണ്ട്''- എം. മുകുന്ദന്‍ വിശദീകരിച്ചു.
ദുബായില്‍ വെള്ളിയാഴ്ച മയ്യഴിക്കൂട്ടം സംഘടിപ്പിക്കുന്ന 'മയ്യഴി മഹോത്സവം' ഉദ്ഘാടനം ചെയ്യാനെത്തിയതാണ് എം. മുകുന്ദന്‍. പത്രസമ്മേളനത്തില്‍ മയ്യഴിയുടെ ഇപ്പോഴത്തെ അവസ്ഥയെ മുകുന്ദന്‍ വിമര്‍ശിച്ചു. ''ഒന്നും സൃഷ്ടിക്കാതെ സുഖലോലുപതയില്‍ മയ്യഴിക്കാര്‍ ഇപ്പോള്‍ ജീവിക്കുന്നു. സൃഷ്ടിപരമായ ഒരു കാര്യവും മയ്യഴിയില്‍ ഇപ്പോള്‍ നടക്കുന്നില്ല. ശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍ മയ്യഴിയില്‍ നടക്കേണ്ടതുണ്ട്. അതുപോലെ നഷ്ടമാവുന്ന സാംസ്‌കാരിക പ്രബുദ്ധത മയ്യഴിക്കാര്‍ തിരിച്ചു പിടിക്കണം'' -മുകുന്ദന്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ എം. മുകുന്ദനെക്കൂടാതെ മാതൃഭൂമി പ്രത്യേക ലേഖകന്‍ പി.പി. ശശീന്ദ്രന്‍, ചിത്രകാരന്‍ സദുഅഴിയൂര്‍, മയ്യഴിക്കൂട്ടത്തിന്റെ ഭാരവാഹികളായ ജിനോസ് ബഷീര്‍, മുഹമ്മദ് താനിര്‍, താജുദ്ദീന്‍, ജേക്കബ് സുധീര്‍ തുടങ്ങിയവരും പങ്കെടുത്തു. ദുബായ് ജെ.എസ്.എസ്. ഇംഗ്ലീഷ് സ്പീക്കിങ് സ്‌കൂളില്‍ വെള്ളിയാഴ്ച വൈകിട്ട് 5ന് മയ്യഴി മഹോത്സവം ആരംഭിക്കും.
പ്രൊഫ് ജോണ്‍ കുരാക്കാര്‍
No comments:
Post a Comment