ശാന്തിവനം
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമാധിസ്ഥലം. നെഹ്‌റു അന്ത്യവിശ്രമം കൊള്ളുന്ന ശാന്തിവനത്തിലേക്ക് സ്വദേശികളും വിദേശികളുമായി അനേകം പേരാണ് ദിനം പ്രതിയെത്തുന്നത്. യമുനാ നദി തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്ഘട്ടിന് വടക്കു ഭാഗത്തായാണ് ശാന്തിവനം സ്ഥിതി ചെയ്യുന്നത്. വിദേശ സന്ദര്‍ശകരും ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ഇതിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളൂം, പുല്‍ മൈതാനങ്ങളും വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായി നവംബര്‍ 14 ന് അദ്ദേഹത്തെ
അനുസ്മരിച്ചുകൊണ്ട് ഇവിടെ പ്രാര്‍ഥന നടക്കുന്നു . കുട്ടികളെ വളരെ ഇഷ്ടമായിരുന്ന നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായാണ് രാഷ്ട്രം കൊണ്ടാടുന്നത്. വീണ്ടുമൊരു ശിശുദിനം കൂടിയെത്തുമ്പോള്‍ ആ മഹാനുഭാവന്റെ ഓര്‍മ്മകളിലേക്ക് ഒരു യാത്രയായി ശാന്തി വനത്തിന്റെ വെര്‍ച്ച്വല്‍ ടൂര്‍ കാണാം

John Kurakar
No comments:
Post a Comment