Pages

Wednesday, April 11, 2012

EDUCATION LOAN IN AMERICA AND INDIA


വിദ്യാഭ്യാസകടക്കെണി അമേരിക്കയിലും

സാമ്പത്തികമായി താഴെത്തട്ടില്‍ നിന്നുവരുന്നവര്‍ക്ക് താങ്ങാനാവാത്ത ചിലവുള്ള പ്രൊഫഷണല്‍ ഉന്നതവിദ്യാഭ്യാസം നേടാന്‍ കുട്ടികള്‍ വാങ്ങിക്കൂട്ടിയ വായ്പകള്‍ കേരളത്തെ കടക്കെണിയില്‍ ആഴ്ത്തുന്നതിനെ പറ്റി മാതൃഭൂമി സമീപകാലത്ത് ഒരു പരമ്പര ചെയ്യുകയുണ്ടായി .കേരളത്തിലെ വിദ്യാര്‍ത്ഥികളെല്ലാം കൂടി തിരിച്ചടക്കേണ്ട കടം 5000 കോടിയിലേറെയാണ്. പക്ഷേ വിദ്യാഭ്യാസം പൂര്‍ത്തിയായ ഉടന്‍ ഉയര്‍ന്ന ജോലികള്‍ കിട്ടുമെന്ന മോഹത്തോടെ വായ്പയെടുത്ത വിദ്യാര്‍ത്ഥികളില്‍ പലരും തൊഴില്‍രഹിതരാണ്, തൊഴില്‍ നേടിയവര്‍ക്ക് പോലും ലഭിക്കുന്ന ശമ്പളം തിരിച്ചടവിനുപോലും തികയാത്ത വിധം ചെറുതാണ്. കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ കര്‍ശനനടപടികളാരംഭിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ പറ്റിയായിരുന്നു ആ പരമ്പര.

അമേരിക്കയും ഇന്ന് ഇതേ പ്രശ്‌നം തന്നെയാണ് നേരിടുന്നത്. വിദ്യാഭ്യാസത്തിനായി കുട്ടികളും പുനര്‍പരിശീലനത്തിനും തൊഴില്‍ വിദ്യാസത്തിനും മറ്റുമായി മുതിര്‍ന്നവരും വാങ്ങിയ വായ്പകള്‍ അവിടെ കഴിഞ്ഞ ഒരു വര്‍ഷം 100 ബില്യണ്‍(10,000 കോടി) ഡോളര്‍ ആയി - ഇത് ഇന്ത്യന്‍ റുപ്പിയാക്കിയാല്‍ അഞ്ച് ട്രില്യണ്‍ (ലക്ഷം കോടി) വരുമിത്. മൊത്തം വിദ്യാഭ്യാസ വായ്പകള്‍ ഒരു ലക്ഷം കോടി ഡോളര്‍ കവിയുകയാണത്രെ.

2007-
ല്‍ അമേരിക്കയിലുണ്ടായ റിയല്‍ എസ്റ്റേറ്റ് കുമിളക്കാലത്ത് ഭവനവായ്പകളിലുണ്ടായ വര്‍ദ്ധനവിനെ പോലെയാണിത്. ജനങ്ങള്‍ കൂട്ടത്തോടെ തിരിച്ചടവ് തെറ്റിക്കാന്‍ തുടങ്ങിയപ്പോഴാണ് കുമിള പൊട്ടിയത്. അന്നാട്ടിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ പൊളിഞ്ഞാല്‍ എന്തു സംഭവിക്കുമെന്നത് ഇപ്പോള്‍ ചരിത്രമാണ്. അന്ന് മൊത്തം ഭാരം ചുമന്നത് നികുതിദായകരായിരുന്നു, യു.എസ്സ്. ഗവണ്മന്റിന്റെ ഫെഡറല്‍ റിസേര്‍വ് മുങ്ങുന്ന കമ്പനികളെ രക്ഷിക്കാന്‍ ബില്യന്‍ കണക്കിന് നികുതിപ്പണം വിപണിയിലൊഴുക്കി.

വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ നികുതിദായകന് ഒന്നും പോകാനില്ല. കാരണം കടം തിരിച്ചുപിടിക്കാന്‍ ബാങ്കിന് വ്യാപകമായ അധികാരങ്ങളുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്‌സ് നേരിടുന്ന പുതിയ കടക്കെണിയുടെ പ്രശ്‌നങ്ങളെ കുറിച്ചറിയാന്‍ യു.എസ്സ.എ. ടുഡേയില്‍ വന്ന (ഇന്ന് കടം, നാളെ കുരുക്ക്)
                                             പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: