ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ ഗണപതി, ശിവന്‍, സുബ്രഹ്മണ്യന്‍, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങള്‍, യക്ഷിയമ്മ എന്നീ ഉപദേവതകളുണ്ട്. മദ്ധ്യതിരുവിതാംകൂറില്‍ പ്രശസ്തമാണ് ചക്കുളത്തുകാവ് പൊങ്കാല. പൊങ്കാല തൃക്കാര്‍ത്തിക ദിവസമാണ് നടക്കുന്നത്. കാര്‍ത്തിക സ്തംഭം, ലക്ഷദീപം, നാരീപൂജ തുടങ്ങിയ ചടങ്ങുകളും പേരുകേട്ടവയാണ്.ദേവിക്ക് എല്ലാ വര്‍ഷവും കളമെഴുത്തും പാട്ടും നടത്തുന്നു. ആദ്യത്തെ വെള്ളിയാഴ്ചകളില്‍ ദേവിക്ക് നിവേദിക്കുന്ന ഔഷധജലം സകലരോഗങ്ങള്‍ക്കും ഒറ്റമൂലിയാണെന്നാണ് വിശ്വാസം. ആയുരാരോഗ്യത്തിനും. സമാധാനത്തിനും വേണ്ടി പ്രത്യേക പൂജ ചെയ്ത ഔഷധ ജലം നല്‍കാറുണ്ട്. ഇവിടെ വെറ്റില പ്രശ്‌നം അതിപ്രശസ്തമാണ്. പൂജാരിമുഖ്യനാണ് വെറ്റില ജോത്സ്യം വച്ചു പ്രവചനം നടത്തുക.
ചക്കുളത്തുകാവ് മദ്യപര്‍ക്ക് മോചനത്തിന്റെ തിരുനടയുമാണ് . എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാര്‍ത്ഥന നടക്കും. ഈ അവസരത്തിലാണ് മദ്യവിമുക്ത പ്രതിജ്ഞ.പന്ത്രണ്ട് നോയമ്പ് ദേവീ സാക്ഷാത്ക്കാരത്തിന്റെ തീവ്രസമാധാന ക്രമത്തിലേക്ക് ഭക്തരെ നയിക്കുന്ന വ്രതാനുഷ്ഠാനമാണ് . ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനാണ് പന്ത്രണ്ട് നോയമ്പ് അവസാ നിക്കുന്നത്.

Chakkulathamma is famously known as the Mother who answers the call of her devotees. Countless pilgrims irrespective of caste creed and colour reach the shrine. The benevolent look of Goddess unfolds a thousand lotus flowers of real bhakthi in the minds of devotees. Chanting of Her names and mantras destroys the feelings of ignorance and pride like the flames of fire that overcomes the darkness. Many are the miracles that we see right in front of the Goddess.
Prof.John Kurakar
.
No comments:
Post a Comment