പ്രൊഫ് ഹംസക്ക് ബ്രസീലില്‍ അംഗീകാരം
കോഴിക്കോട് കുന്ദമംഗലം സ്വദേശിയും ബ്രസീലില്‍ ഗവേഷകനുമായ പ്രൊഫ: വലിയമണ്ണത്തല്‍ ഹംസയുടെ ബഹുമാനാര്‍ഥം, 'റിയോ ഹംസ നദി' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 40 വര്‍ഷമായി ഈ മേഖലയില്‍ പഠനം നടത്തുന്നയാളാണ് റിയോ ഡി ജനൈറോയിലെ നാഷണല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ദ മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസറായ ഹംസ.
ആമസോണ്‍ നദിക്ക് നാല് കീലോമീറ്റര്‍ അടിയിലൂടെയാണ് 'റിയോ ഹംസ' ഒഴുകുന്നത്. പടിഞ്ഞാറുനിന്ന് കിഴക്കോട്ടൊഴുകി നീങ്ങുന്ന നദിക്ക് 6,000 കിലോമീറ്ററോളം ദൈര്‍ഘ്യം. ബ്രസീലിയന്‍ എണ്ണ ക്കമ്പനിയായ പെട്രോബ്രാസ് 1970-കളിലും '80-കളിലും ആമസോണ്‍ മേഖലയില്‍ കുഴിച്ച് ഉപേക്ഷിച്ച 241 എണ്ണ ക്കിണറുകളില്‍ ഹംസയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനമാണ് നദിയുടെ കണ്ടെത്തലിന് വഴിവെച്ചത്.
എണ്ണക്കിണറുകളിലെ താപനിലയിലുള്ള വ്യത്യാസം കണക്കാക്കിയാണ് നദിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സെക്കന്‍ഡില്‍ 3,000 ക്യുബിക് മീറ്റര്‍ വെള്ളമാണ് ഈ നദിയിലൂടെ ഒഴുകുന്നത്. ആക്രെ മേഖലയില്‍ നിന്ന് തുടങ്ങുന്ന നദി സോളിമോസ്, ആമസോണാസ്, മരാജോ തടങ്ങളിലൂടെ ഒഴുകി നേരിട്ട് അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ പതിക്കുന്നു. റിയോ ഡി ജനൈറോയിലെ ഇന്‍റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ദ സൊസൈറ്റി ബ്രസീലിയ ജിയോഫിസിക്കലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
കുന്ദമംഗലം ഹൈസ്‌കൂളിലെ പഠനത്തിനുശേഷം ദേവഗിരി സെന്‍റ് ജോസഫ്‌സ് കോളേജിലും പാലക്കാട് വിക്ടോറിയ കോളേജിലും ബിരുദപഠനം പൂര്‍ത്തിയാക്കിയ ഹംസ, 1973-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഒന്‍റാറിയോയില്‍ നിന്ന് ജിയോഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി. സാവോപോളോയില്‍ പ്രൊഫസറായും റിസേര്‍ച്ച് കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ബ്രസീലിലെ നാഷണല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ദ മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസറാണ്.
ഇന്‍റര്‍നാഷണല്‍ ഹീറ്റ് ഫേ്‌ളാ കമ്മീഷന്‍ സെക്രട്ടറിയുമാണ്. ജിയോതെമിക്‌സ്, ജിയോതെര്‍മല്‍ എനര്‍ജി, ടെക്ടോണോഫിസിക്‌സ്, സീസ്മിസിറ്റി, അപ്ലൈഡ് ജിയോഫിസിക്‌സ്, കാലാവസ്ഥാവ്യതിയാനം എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന ഇദ്ദേഹം, ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നൂറിലേറെ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment