Pages

Thursday, April 19, 2012

MAGIC FUSION IN NEW YORK


മാജിക് ഫ്യൂഷന്റെ പുതിയ ലോകം തുറക്കുന്ന ഷോ ഒരിക്കല്‍ കൂടി ന്യൂയോര്‍ക്കില്‍
 ന്യൂയോര്‍ക്ക് കൗണ്ടിയിലെ ക്‌നാനായ സെന്ററില്‍ ഏപ്രില്‍ 21ന് ബാലഭാസ്‌കറിന്റെ നേതൃത്വത്തില്‍ ബാലഭാസ്‌കറിന്റെ ഫ്യൂഷന്‍ മ്യൂസിക് കച്ചേരി അവതരിപ്പിക്കും. ഇവന്റ്കാറ്റ്‌സ് എന്ന കമ്പനിയാണ് ഷോ കൊണ്ടുവന്നത്. വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ ഫ്യൂഷന്‍ മ്യൂസിക് കച്ചേരിയാണ് മുഖ്യ ആകര്‍ഷണം. ഇവന്റ്കാറ്റ്‌സിന് മാത്രമായുളള സ്‌റ്റേജ് സംവിധാനങ്ങളും ലൈറ്റ്‌സ് ആന്റ് സൗണ്ട് സിസ്റ്റവും ചേരുമ്പോള്‍ ഈ പ്രകടനം ഹൃദയത്തെയും മനസിനെയും ത്രസിപ്പിക്കും.

രാജമൂര്‍ത്തിയുടെ മായാജാല പ്രകടനം ലോക നിലവാരമുളളതാണ്. കേരളത്തിന്റെ തനതു വേഷങ്ങളിലുളള ഫാഷന്‍ ഷോ, ഷാനും രശ്മിയും വിജയനും ഒരുക്കുന്ന സംഗീത വിരുന്ന്, കൃഷ്ണപ്രിയയും ഭര്‍ത്താവ് നസീറും അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, ആത്മഗ്രൂപ്പിന്റെ ഫ്യൂഷന്‍ ഡാന്‍സ് എന്നിവയൊക്കെ കാണികളെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തും.നാട്ടിലെ കാറ്റലിസ്റ്റ് എന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ വിജി പ്രവര്‍ത്തിച്ചിരുന്നു. ആ പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇവന്റ്കാറ്റ്‌സ് എന്ന പേര് ഉരുത്തിരി ഞ്ഞത്. തിരുവല്ല സ്വദേശികളായ സഞ്ജുവും വിജിയും എല്‍.കെ.ജി മുതല്‍ ഒരുമിച്ച് പഠിച്ചവര്‍. സഞ്ജു ബാങ്കര്‍, വിജി എന്നിവര്‍ സോഷ്യല്‍വര്‍ക്കര്‍മാരാണ്. മൂന്നാമനായ ബിജു സര്‍ക്കാര്‍ സര്‍വീസില്‍.

ഒരു വര്‍ഷത്തെ തയാറെടുപ്പോടെയാണ് മൂന്നംഗസംഘം ഷോ അണിയിച്ചൊരുക്കുന്നത്. ഏപ്രില്‍ 21 ലെ ഷോ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ക്‌നാനായ സെന്റര്‍, 400 Willow Grove Road, Stoney Point, NY 10980 (Closest & approximate) (From Palisade Parkway North Exit 14, make a right. Building on right side passing. next to soccer field)ടിക്കറ്റ്: 15 ഡോളര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ജേക്കബ് റോയിയെ 914 841 1567 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

                     പ്രൊഫ്. ജോണ്‍ കുരാക്കാര്‍



No comments: