കുവൈറ്റില്‍ നടന്ന കോഴിക്കോട് ഫെസ്റ്റ് ആസ്വാദ്യമായി

കലാഭവന്‍ സിറാജ് അവതരിപ്പിച്ച ലൈവ് ഫിഗര്‍ ഷോ ഏവര്‍ക്കും ഒരു പുതിയ അനുഭവമായിരുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിറാജ്, കുവൈത്തിലെ ആദ്യ പരിപാടിയിലൂടെത്തന്നെ മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ജയപ്രകാശ് പി. സ്വാഗതം ആശംസിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് രാജഗോപാലന്‍ ഇടവലത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷബീര്‍ മണ്ടോളി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റിഷി ജേക്കബ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക 'എന്റെ കോഴിക്കോട്' അല്‍ ഹിന്ദ് ബില്‍ഡേഴ്‌സ് മാനേജര്‍ അന്‍വറിന് നല്‍കി അസോസിയേഷന്‍ രക്ഷാധികാരി അഷ്‌റഫ് അയ്ദീദ് പ്രകാശനം നിര്‍വഹിച്ചു. കലാകാരന്മാര്‍ക്കുള്ള മെമെന്‍റോ മലയില്‍ മൂസക്കോയ, കേളോത്ത് ഹമീദ്, ശാന്തകുമാര്‍ മനത്താനത്ത്, അസ്മ അബ്ദുള്ള എന്നിവര്‍ വിതരണം ചെയ്തു. കുവൈത്തിലെ സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ട്രഷറര്‍ ശാന്തകുമാര്‍ എം. നന്ദി പ്രകടിപ്പിച്ചു.
പ്രൊഫ് ജോണ്‍ കുരാക്കാര്‍
No comments:
Post a Comment