Pages

Wednesday, April 11, 2012

POOKODU LAKE IN VAYANADU


പൂക്കോട് തടാകം

വയനാട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് പൂക്കോട് തടാകം. വനത്തിനുള്ളിലുള്ള പ്രകൃതിദത്ത ശുദ്ധജല തടാകമാണിത്. ജില്ലയിലെ വൈത്തിരിയുടെ തെക്കുഭാഗത്ത് മൂന്നു കിലോമീറ്റര്‍ അകലെയാണിത്. കല്‍പ്പറ്റയില്‍നിന്ന് 13 കിലോമീറ്റര്‍ സഞ്ചരിച്ചും തടാകത്തിലെത്താം. ചുറ്റുമുള്ള ഇടതൂര്‍ന്ന വനവും മലകളും തടാകത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.

സന്ദര്‍ശകര്‍ക്ക് പെഡല്‍ ബോട്ടുകളില്‍ തടാകത്തിലൂടെ സഞ്ചരിക്കാം
. തടാകത്തിനു ചുറ്റും നടപ്പാതയും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പാര്‍ക്ക്, വയനാട്ടിലെ കരകൗശല വസ്തുക്കളും സുഗന്ധ ദ്രവ്യങ്ങളും വാങ്ങാനുള്ള സൗകര്യം എന്നിവയും പൂക്കോട് തടാക തീരത്തുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നുണ്ട്. ഫിഷറീസ് വകുപ്പിന്റെ ശുദ്ധജല അക്വേറിയവും പ്രദേശത്തെ പ്രധാന ആകര്‍ഷണമാണ്. 8.5 ഹെക്ടറാണ് തടാകത്തിന്റെ വിസ്തീര്‍ണ്ണം. 6.5 മീറ്ററാണ് പരമാവധി ആഴം 
                                      john kurakar‍ 
                           .

No comments: