Pages

Wednesday, April 11, 2012

ARANMULA PARTHSARATHY TEMPLE


ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം


കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രമുഖസ്ഥാനം വഹിക്കുന്നു ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം. പമ്പാതീരത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം പഞ്ചപാണ്ഡവര്‍ പ്രതിഷ്ഠിച്ച മദ്ധ്യതിരുവിതാംകൂറിലുള്ള അഞ്ച് പ്രമുഖ കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ്. മകരവിളക്കിന് ശബരിമല അയ്യപ്പനു ചാര്‍ത്താനുള്ള തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മ നടക്ക് വച്ച 420 കിലോഗ്രാം തൂക്കമുള്ള തങ്കയങ്കി സൂക്ഷിക്കുന്നത് ഈ ക്ഷേത്രത്തിലാണ്. ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി നാളില്‍ ആറന്‍മുള ക്ഷേത്രത്തില്‍ സദ്യ പതിവുണ്ട്. ഇത് വള്ളസദ്യ എന്നറിയപ്പെടുന്നു. ആറന്‍മുളയപ്പന്റെ തിരുനാളായ ഉത്രട്ടാതി ദേശവാസികള്‍ക്ക് തിരുവോണത്തെക്കാള്‍ പ്രധാനമാണ്, അന്നാണ് പള്ളിയോടങ്ങള്‍ നിരക്കുന്ന ലോകപ്രശസ്ത ആറന്മുള വള്ളം കളി.
ദേശത്തെ കുട്ടികള്‍ ധനുമാസത്തില്‍ ശേഖരിക്കുന്ന കവുങ്ങിന്‍പാളകള്‍
മകരസംക്രാന്തിയുടെ തലേദിവസം ആര്‍പ്പുവിളികളോടെ കമ്പക്കാലുകളില്‍ നാട്ടി തീ കൊളുത്തും. ഖാണ്ഡവ ദഹനത്തിന്റെ പ്രതീകമായ ഈ ചടങ്ങ് ദേവന് ഏറ്റവും ഇഷ്ടപ്പെട്ട ഒരാഘോഷമത്രേ 
.
                        പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: