Pages

Saturday, April 21, 2012

PAKISTAN PLANE CRSH-2012


പാകിസ്താനില്‍ വിമാനം തകര്‍ന്ന് 127 മരണം

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 127 പേരും മരിച്ചതായി ആശങ്ക. 118 യാത്രക്കാരും ഒമ്പതു ജീവനക്കാരുമുള്ള വിമാനം വെള്ളിയാഴ്ച വൈകിട്ട് ഇസ്‌ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് തകര്‍ന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടകാരണം. കനത്ത മഴയും ഇടിമിന്നലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നെന്ന് അധികൃതര്‍ പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി പ്രതിരോധമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പാക് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കറാച്ചിയില്‍നിന്ന് വരികയായിരുന്ന വിമാനം ഇസ്‌ലാമാബാദ് വിമാനത്താവളത്തില്‍ ഇറങ്ങാനൊരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് അഞ്ചിന് കറാച്ചിയില്‍നിന്നു പറന്നുയര്‍ന്ന വിമാനം 6.40-നാണ് ഇസ്‌ലാമാബാദില്‍ ഇറങ്ങേണ്ടിയിരുന്നത്. ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന സ്വകാര്യ കമ്പനിയായ ഭോജ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിന്റെ കറാച്ചിയില്‍നിന്നുള്ള കന്നിയാത്രയായിരുന്നു ഇത്.

                                പ്രൊഫ് ജോണ്‍ കുരാക്കാര്‍






No comments: