Pages

Saturday, April 21, 2012

DR.TESSY THOMAS-THE FIRST MISSILE WOMEN


ഭാരതത്തിന്റെ  അഭിമാനമായ ടെസി തോമസ്‌

കേരളത്തിന്‌ അഭിമാനമായി ടെസി തോമസ്‌ അഗ്നി അഞ്ചിന്റെ വിജയകരമായ വിക്ഷേപണത്തോടെ ഭാരതത്തിന്റെ 'മിസൈല്‍ വനിത'യെന്നു കേള്‍വികേട്ട മലയാളിയായ ടെസി തോമസിന്റെ കരിയറില്‍ ഒരു പൊന്‍തൂവല്‍ കൂടി. അഗ്നി നാലിനു പിന്നാലെ അഞ്ചും വിജയപഥത്തിലെത്തിയതിന്റെ ആഹ്‌ളാദത്തിലാണ്‌ ടെസിയുടെ മാതാവ്‌ ത്രേസ്യാമ്മ തോമസും ജന്മനാടായ ആലപ്പുഴയും. രണ്ടായിരം ശാസ്‌ത്രജ്‌ഞരുടെ മൂന്നുവര്‍ഷത്തെ അധ്വാനഫലമാണ്‌ അഗ്നി- 5 ന്റെ പരീക്ഷണ വിക്ഷേപണ വിജയത്തിനു പിന്നിലെന്ന്‌ പ്രോജക്‌ട് ഡയറക്‌ടര്‍ ടെസി തോമസ്‌ പറഞ്ഞു. ഈ നേട്ടത്തിലൂടെ ഇന്ത്യയ്‌ക്ക് 5,000 കിലോമീറ്റര്‍ താണ്ടുന്ന ഭൂഖണ്ഡാന്തര മിസൈല്‍ എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കപ്പെട്ടു. ഇന്നലെ രാവിലെ 8.07 നാണ്‌ അഗ്നി-5 വിക്ഷേപിച്ചത്‌. രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം അഭിമാനിക്കാനാകുന്ന നേട്ടമാണിതെന്നു ടെസി തോമസ്‌ ടെലിഫോണില്‍ പറഞ്ഞു. മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍ കലാമിനു ശേഷം ഈ നേട്ടം സാക്ഷാത്‌കരിക്കുന്ന, ഹൈദരാബാദിലെ ഡിഫന്‍സ്‌ റിസര്‍ച്ച്‌ ഡവലപ്പ്‌മെന്റ്‌ ഓര്‍ഗനൈസേഷന്റെ പ്രോജക്‌ട് ഡയറക്‌ര്‍ എന്ന കീര്‍ത്തിയാണു ടെസിക്ക്‌ ഇതോടെ സ്വന്തമായത്‌. 3,000 കിലോമീറ്റര്‍ ദൂരപരിധിയും ആണവശേഷിയുമുള്ള അഗ്നി-നാല്‌ ഖര ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ മിസൈലായിരുന്നു. കോംപോസിറ്റ്‌ റോക്കറ്റ്‌ മോട്ടോര്‍ ടെക്‌നോളജിയുടെ ആദ്യ പരീക്ഷണമാണു ടെസിയുടെ നേതൃത്വത്തില്‍ നാലു മാസം മുമ്പു ലക്ഷ്യം കണ്ടത്‌. ആലപ്പുഴ തത്തംപള്ളി തൈപ്പറമ്പില്‍ തറവാട്ടില്‍ തോമസ്‌- കുഞ്ഞമ്മ ദമ്പതികളുടെ നാലാമത്തെ മകളായി 1963 ഏപ്രില്‍ 27നാണു ടെസി ജനിച്ചത്‌. തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ്‌ കോളജില്‍ നിന്ന്‌ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബി.ടെക്കും പുനെയിലെ ഡിഫന്‍സ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ അഡ്വാന്‍സ്‌ ടെക്‌നോളജിയില്‍നിന്ന്‌ എം.ടെകും പാസായി. മിസൈല്‍ ടെക്‌നോളജിയായിരുന്നു ടെസി എം.ടെക്കിനെടുത്ത വിഷയം. 1988-ല്‍ സയന്റിസ്‌റ്റ്- ബി ആയി ഹൈദരാബാദിലെ ഡി.ആര്‍.ഡി ലാബില്‍ ചേര്‍ന്നു. ഡോ. എ.പി.ജെ. അബ്‌ദുള്‍കലാമായിരുന്നു പ്രോജക്‌ട് ഡയറക്‌ടര്‍. നാവിഗേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ ഗ്രൂപ്പിലായിരുന്നു പോസ്‌റ്റിംഗ്‌. ഹൈദരാബാദിലെ അഡ്വാന്‍സ്‌ഡ് സിസ്‌റ്റം ലാബോറട്ടറിയില്‍ പ്രോജക്‌ട് ഡയറക്‌ടറുടെ സ്‌ഥാനം പിന്നീട്‌ അവരെത്തേടിയെത്തി. ഡി.ആര്‍.ഡി.ഒയില്‍ എത്തിയശേഷമാണു ടെസി പിഎച്ച്‌.ഡിയും എം.ബി.എയും നേടിയത്‌. ഭര്‍ത്താവ്‌ സരോജ്‌പട്ടേല്‍ ഭാരത്‌ ഡൈനാമിക്‌ ലിമിറ്റഡിലെ റിയര്‍ അഡ്‌മിറലാണ്‌. മകന്‍ തേജസ്‌ വെല്ലൂര്‍ ഐ.ഐ.ടി.യില്‍ വിദ്യാര്‍ഥി.

                             പ്രൊഫ് ജോണ്‍ കുരാക്കാര്‍



1 comment:

Nandakumar said...

I think enough is enough. We are all indians. Do not discriminate any community or the person as our ancestors from all community contributed in building united India and fought for our Independence. A success in any field of India is our success and in the field of Science & Technology or any other field as the case may be, collective contribution is led to the ultimate results and success. But the only difference is here that those who are led from the front is got more applauds than the people worked behind the screen. But their contributions also very well appreciated by the entire scientific community of india. This very fact well known to the scientific community of india but not necessary to the general public.