Pages

Saturday, April 21, 2012

MORE WATER SOURCES IN AFRICA


ആഫ്രിക്കയില്‍ അളവറ്റ ജലസമ്പത്തെന്ന് ശാസ്ത്രജ്ഞര്‍

ഉണങ്ങിവരണ്ടുകിടക്കുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡം സ്ഥിതിചെയ്യുന്നത് വന്‍ ഭൂഗര്‍ഭ ജലശേഖരത്തിനുമേലെയെന്ന് ശാസ്ത്രജ്ഞര്‍. ഉപരിതലത്തില്‍ കണ്ടെത്തിയിട്ടുള്ള ജലത്തേക്കാളും നൂറുമടങ്ങ് വലുതാണ് ആഫ്രിക്കയിലെ ഭൂഗര്‍ഭജലമെന്നും ശാസ്ത്രജ്ഞര്‍ വാദിക്കുന്നു. അമേരിക്കന്‍ മാസികയായ 'എന്‍വിറോണ്‍മെന്‍റല്‍ റിസര്‍ച്ച് ലെറ്റേഴ്‌സി'ന്റെ പുതിയ ലക്കത്തിലാണ് ആഫ്രിക്കയിലെ ഭൂഗര്‍ഭജലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേയിലെയും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലേയും ഗവേഷകരാണ് പഠനം നടത്തിയത്. 'ഇരുണ്ട വന്‍കര'യ്ക്കടിയിലുള്ള ജലത്തിന്റെ അളവും ലഭ്യതാസൂചനകളുമടങ്ങിയ ഭൂപടവും ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടു. ആഫ്രിക്കയിലാകമാനം 30 കോടിയിലധികം ജനങ്ങള്‍ ശുദ്ധജലദൗര്‍ലഭ്യം അനുഭവിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഭൂഗര്‍ഭജലം സംബന്ധിച്ച ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

എന്നാല്‍, ഈ ജലസ്രോതസ്സുകളുടെ അശാസ്ത്രീയമായ ചൂഷണത്തിനു മുതിരരുതെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.
ജനസംഖ്യാ വര്‍ധനയും കൃഷികള്‍ക്ക് അധികജലം ഉപയോഗിക്കേണ്ടി വരുന്നതും മൂലം വരുംദശാബ്ദങ്ങളില്‍ ജലത്തിനുള്ള ആവശ്യം വര്‍ധിക്കും. വരള്‍ച്ച മൂലം തടാകങ്ങളും നദികളും വറ്റിവരണ്ടുകിടക്കുകയാണ്. നിലവില്‍ കൃഷിക്കുപയോഗിക്കുന്ന സ്ഥലങ്ങളില്‍ അഞ്ചു ശതമാനം പ്രദേശത്തു മാത്രമാണ് ജലലഭ്യത ഉള്ളത്. ആഫ്രിക്കയിലെ ഭൂഗര്‍ഭ ജലസമ്പത്തു സംബന്ധിച്ച് ഇതുവരെയും ആര്‍ക്കും ധാരണയുണ്ടായിരുന്നില്ലെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേയിലെ ഗവേഷക ഹെലന്‍ ബോണ്‍സര്‍ പറഞ്ഞു. ഉത്തരാഫ്രിക്കയിലാണ് ഏറ്റവുമധികം ഭൂഗര്‍ഭ ജലസമ്പത്ത് കണ്ടെത്തിയിരിക്കുന്നതെന്ന് ബോണ്‍സര്‍ പറഞ്ഞു.

                         പ്രൊഫ് ജോണ്‍ കുരാക്കാര്‍

No comments: