കുവൈത്തില്‍ നികുതി നിയമ ഭേദഗതി വരുന്നു
പി.സി. ഹരീഷ്
കുവൈത്തില്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ നികുതി നിയമം നടപ്പിലാക്കണമെന്ന് കുവൈത്ത് ഓഡിറ്റ് ബ്യൂറോ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. അധിക സാമ്പത്തിക വരുമാനം ലഭ്യമാകത്തക്കവിധം എല്ലാ കമ്പനികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദായനികുതി പരിധി പുനഃപരിശോധിക്കണമെന്നുമാണ് ബ്യൂറോ ആവശ്യപ്പെടുന്നത്. കാലാനുസൃതം ആഗോളതലത്തില്‍ നികുതി നിയമം പരിഷ്‌കരിക്കുന്നതായും വ്യത്യസ്ത രീതിയില്‍ നിയമം ഭേദഗതി വരുത്തിയിട്ടുള്ളതായും ബ്യൂറോ ചൂണ്ടിക്കാണിക്കുന്നു.
നിലവിലുള്ള നികുതി നിയമം വിദേശ കമ്പനികളെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണ്. വിദേശ കമ്പനികള്‍ ലാഭത്തിന്റെ 15 ശതമാനം നികുതി അടയ്ക്കണമെന്നത് തീര്‍ത്തും വിവേചനപരമാണെന്നും ബ്യൂറോ ചൂണ്ടിക്കാണിക്കുന്നു.ഇത് വിദേശനിക്ഷേപകരെ പിന്തിരിപ്പിക്കുന്നതിന് പ്രേരകമാണ്. നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും രാജ്യത്തിന് കൂടുതല്‍ വരുമാനം സൃഷ്ടിക്കുന്ന മാര്‍ഗമായി കാണണമെന്നും ബ്യൂറോ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്വം ധനകാര്യവകുപ്പില്‍ നിക്ഷിപ്തമാണെന്നും അതിനാല്‍ നികുതിനിയമം നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ധനകാര്യവകുപ്പ് കാര്യക്ഷമമായി പുനഃപരിശോധിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രൊഫ് ജോണ്‍ കുരാക്കാര്‍
No comments:
Post a Comment