കേരളത്തില്‍ നിക്ഷേപത്തിന് പറ്റിയ സാഹചര്യം
നിക്ഷേപകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും നല്‍കുന്ന രീതിയിലാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടു പോകുന്നതെന്ന് കേരള കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ വ്യക്തമാക്കി. ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ ലീലയില്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ പഴയ സാഹചര്യങ്ങളല്ല ഇപ്പോഴുള്ളത്. അതിനാല്‍ കേരളത്തില്‍ നിക്ഷേപിക്കാന്‍ താത്പര്യമുള്ളവര്‍ മുന്നോട്ടു വരണം. വ്യവസായരംഗത്ത് മാത്രമല്ല കേരളത്തില്‍ ഇപ്പോള്‍ നിക്ഷേപം നടക്കുന്നത്. കാര്‍ഷിക രംഗത്തും അതുണ്ട്. സാങ്കേതികവിദ്യ ഓരോദിവസം കഴിയുന്തോറും മാറിക്കൊണ്ടിരിക്കയാണ്. ഹൈടെക് ഫാമിങ്ങാണ് കേരളത്തില്‍ ഇപ്പോള്‍ പലയിടത്തും നടക്കുന്നത്. ഇതിനാല്‍ കൃഷിതന്നെ ഒരു വ്യവസായമായി മാറിക്കൊണ്ടിരിക്കയാണ്. ചുരുക്കത്തില്‍ 20 സെന്റ് ഭൂമിയുള്ള ഏതൊരാള്‍ക്കും കൃഷിവ്യവസായമാകാമെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപങ്ങള്‍ വര്‍ധിച്ചാല്‍ കേരളത്തിന്റെ സമ്പദ്ഘടന മാറുന്നതോടൊപ്പം സംസ്ഥാനം സ്വയം പര്യാപ്തതതയിലേക്കും നയിക്കപ്പെടും. അതിനാല്‍ പ്രവാസിമലയാളികള്‍ ഓരോരുത്തരും കേരളത്തില്‍ നിക്ഷേപകരാകണം.മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ നല്ല തയ്യാറെടുപ്പുകളാണ് നടത്തുന്നത്-അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലായിടത്തെയും പോലെ മലയാളികള്‍ മുംബൈയിലും നല്ല സ്ഥിതിയിലാണ്. പല പ്രധാന സ്ഥാനങ്ങളിലും അവര്‍ ഉണ്ടാകും. മുംബൈയില്‍ മലയാളികളുടെ ഇടയില്‍ ഒരു കൂട്ടായ്മ പണ്ടുമുതലേ ഉണ്ട്. എയ്മ എന്ന ഈ കൂട്ടായ്മയ്ക്കും ഇതുപോലെ പല നല്ല കാര്യങ്ങളും ചെയ്യാന്‍ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
പ്രൊഫ് ജോണ്‍ കുരാക്കാര്‍
·
No comments:
Post a Comment