Pages

Tuesday, April 17, 2012

NATUROPATHY CAMP


പ്രകൃതിചികിത്സയുടെ മേന്മയുമായി 
നാച്ചുറോപ്പതി ക്യാമ്പ്

പ്രകൃതിചികിത്സയുടെ പ്രാധാന്യം എടുത്തുകാട്ടി കെ.എന്‍.എസ്.എസ്. ജയമഹല്‍ കരയോഗം സംഘടിപ്പിച്ച നാച്ചുറോപ്പതി ക്യാമ്പ് ശ്രദ്ധേയമായി. പ്രകൃതിഭക്ഷണത്തിന്റെ ആവശ്യകതഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ളതായിരുന്നു ക്യാമ്പ്. തിരിക്കുപിടിച്ച നഗരജീവിതത്തില്‍ ഫാസ്റ്റ്ഫുഡ് ശീലം ആരോഗ്യത്തിന്റെ താളം തെറ്റിക്കുന്നതിനെക്കുറിച്ചുള്ള ക്ലാസും നടന്നു. പ്രകൃതിഭക്ഷണം തയ്യാറാക്കുന്നതിനുള്ള പരിശീലനവും ഉണ്ടായിരുന്നു. നൂറോളം പേര്‍ പങ്കെടുത്തു. പച്ചക്കറികള്‍ ഉപയോഗിച്ച് ആരോഗ്യത്തിന് ഹാനികരമല്ലാതെ എങ്ങനെ ഭക്ഷണം പാകംചെയ്യാമെന്നതിനെക്കുറിച്ചായിരുന്നു ക്ലാസ്. തിരൂര്‍ 'പ്രകൃതിഗ്രാമം' ചികിത്സകന്‍ ഡോ. രാധാകൃഷ്ണന്റെയും ഭാര്യ സുനിലയുടെയും നേതൃത്വത്തിലായിരുന്നു ക്യാമ്പ്. 
പരിശീലനത്തിന്റെ ഭാഗമായി വെജിറ്റബിള്‍ ബിരിയാണി, സൂപ്പ്, ചെറുനാരങ്ങ, കാരറ്റ് പാനീയങ്ങള്‍ എന്നിവ തയ്യാറാക്കി. പ്രകൃതിചികിത്സയുടെ ഗുണവശങ്ങള്‍ ക്യാമ്പിലെത്തിയവര്‍ പങ്കുവെച്ചു. കെ.എന്‍.എസ്.എസ്. ചെയര്‍മാന്‍ രാമചന്ദ്രന്‍ പലേരി, കരയോഗം പ്രസിഡന്റ് സേതുമാധവന്‍, സെക്രട്ടറി രാജഗോപാല്‍, കൃഷ്ണന്‍ നമ്പ്യാര്‍, രാധാ നായര്‍, ആര്‍.കെ. നായര്‍ എന്നിവര്‍ പങ്കെടുത്തു.
 

                               പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: