Pages

Tuesday, April 17, 2012

MALAYALAM MISSION TRAINING CLASSES IN AHAMEDBAD


അഹമ്മദാബാദ് കേരളസമാജം: മലയാളം മിഷന്‍ പരിശീലനക്ലാസ്‌

പ്രവാസി മലയാളികളെയും അവരുടെ മക്കളെയും മാതൃഭാഷ പഠിപ്പിക്കുന്നതിനുവേണ്ടി കേരളസര്‍ക്കാര്‍ തുടങ്ങിവെച്ച മലയാളം മിഷന്റെ അധ്യാപകര്‍ക്കായി പരിശീലനം നല്‍കുന്നു.അധ്യാപകര്‍ക്കുള്ള പരിശീലനം നല്‍കുന്നതിനായി കേരളത്തില്‍നിന്ന് മലയാളം മിഷന്‍ രജിസ്ട്രാര്‍ സുധാകരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നാല് അധ്യാപകര്‍ ഏപ്രില്‍ 20ന് അഹമ്മദാബാദില്‍ എത്തിച്ചേരും. ഏപ്രില്‍ 21, 22 എന്നീ രണ്ടു ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ ആശ്രം റോഡില്‍ വി.എസ്. ഹോസ്പിറ്റലിന് സമീപത്തുള്ള ചിക്കാഗോ ഹോട്ടലില്‍ പരിശീലനക്ലാസ് നടക്കും.

                       പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: