Pages

Saturday, April 21, 2012

JANA SAMSKRITHY 30TH ANNUAL FUNCTION


ജനസംസ്‌കൃതി 30- വാര്‍ഷികം ഏപ്രില്‍  22 നു
ഡല്‍ഹി മലയാളികളുടെ സാംസ്‌കാരിക ജീവിതത്തില്‍ സജീവ സാന്നിധ്യമായ ജനസംസ്‌കൃതിയുടെ 30-ാം വാര്‍ഷികം ഞായറാഴ്ച നടക്കും. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കോണ്‍ഫറന്‍സ് സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴ് വരെയാണ് സമ്മേളനം. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി കെ.ഇ.എന്‍. കുഞ്ഞഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രതിനിധി സമ്മേളനം നടക്കും. പ്രതിനിധി സമ്മേളനത്തില്‍ ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും 25 ശാഖകളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുക്കും. നോയ്ഡ, ഫരീദാബാദ്, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇതിലുള്‍പ്പെടും.

ജനസംസ്‌കൃതിയുടെ 25 ശാഖകളിലും മാര്‍ച്ചില്‍ സമ്മേളനം നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നു. പ്രതിനിധി സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റിയിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പ്രവര്‍ത്തന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അമ്പതോളം പ്രതിനിധികള്‍ പങ്കെടുക്കും.
ജനനാട്യമഞ്ച്, ബംഗാള്‍ അസോസിയേഷന്‍ ഉള്‍പ്പെടെ വിവിധ യുവജന, വിദ്യാര്‍ത്ഥി, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 1980-ല്‍ വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട പീപ്പിള്‍സ് കള്‍ച്ചറല്‍ ഫ്രണ്ടാണ് ജനസംസ്‌കൃതിയായി മാറിയത്.സമകാലീന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി രൂപംകൊണ്ട മലയാളി കൂട്ടായ്മ സാംസ്‌കാരിക സംഘടനയായി മാറുകയായിരുന്നു. നഗരത്തിന്റെ നാനാഭാഗങ്ങളിലായി 25 ശാഖകളും പതിനായിരത്തിലേറെ അംഗങ്ങളുമുണ്ട്. ബാലവേദികള്‍, സ്ത്രീവേദികള്‍, മലയാളം പഠനകേന്ദ്രങ്ങള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചാക്ലാസുകള്‍, അനുസ്മരണ ചടങ്ങുകള്‍, ഓണം, ക്രിസ്മസ്, പുതുവര്‍ഷാഘോഷങ്ങള്‍, നൃത്ത-സംഗീത ക്ലാസുകള്‍, സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തിവരുന്നു.

                            പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: