ഔഷധവൃക്ഷ വനവത്കരണ പദ്ധതി തുടങ്ങി
കേരള ശാന്തി സമിതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഔഷധവൃക്ഷ സസ്യവനവത്കരണ പദ്ധതി ആരംഭിച്ചു. ഔഷധ വൃക്ഷതൈകള്‍ മൂന്നാര്‍ ഡിഎഫ്ഒ ഡോ. എന്‍.സി. ഇന്ദുചൂഡന് നല്‍കിക്കൊണ്ട് സമിതി വൈസ് പ്രസിഡന്റ് അഡ്വ. ബി.എഫ്. സ്വാതികുമാറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.സമിതി ജനറല്‍ സെക്രട്ടറി പി.കെ. മോഹന്‍ദാസ്, കമ്മിറ്റിയംഗങ്ങളായ രാജി മേനോന്‍, ബീവി അസീസ്, രാജേശ്വരി മോഹന്‍ദാസ്, വി. കമലാക്ഷന്‍, അബ്ദുള്‍ ഹക്കീം, ടി.കെ. പ്രമോദിനിയമ്മ, എലിസബത്ത് എഡ്വേര്‍ഡ്, ഉഷ തെക്കേടത്ത്, ഭാസ്‌കരന്‍, ശ്രീകുമാര്‍ എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് പരിപാടിക്ക് നേതൃത്വം നല്‍കി. അംബുജ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദിക് റിസര്‍ച്ച് ആന്റ് ഡോക്യുമെന്‍േറഷന്‍ ഡയറക്ടര്‍ ഡോ. പി.പി. ദിലീപ് കുമാറാണ് തൈകള്‍ സംഭാവന ചെയ്തത്. ബന്ധപ്പെട്ടവരുടെ അനുവാദം കിട്ടുന്ന മുറയ്ക്ക് പാതയോരങ്ങളിലും മീഡിയനുകളിലും ഔഷധ തൈകള്‍ നടുവാനാണ് ശാന്തിസമിതിയുടെ തീരുമാനം.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment