Pages

Tuesday, April 24, 2012

AWARD TO DR. GEORGE P. ABRAHAM & GROUP


ഡോ. ജോര്‍ജ് പി. എബ്രഹാമിനും
 സംഘത്തിനും അപൂര്‍വ ബഹുമതി


താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ വൃക്കമാറ്റിവെയ്ക്കുന്നതില്‍ ഡോ. ജോര്‍ജ് പി.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് അപൂര്‍വ നേട്ടം. ലേക് ഷോര്‍, പി.വി.എസ്. ആസ്​പത്രികളിലെ ഡോക്ടര്‍മാരുടെ സംഘത്തിനാണ് അമേരിക്കന്‍ യൂറോളജി അസോസിയേഷന്റെ അപൂര്‍വ ബഹുമതി ലഭിച്ചത്. ആദ്യമായി, ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ വൃക്ക എടുത്ത് മറ്റൊരാളിലേക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ തന്നെ വിജയകരമായി മാറ്റിവെച്ചതിനാണ് ബഹുമതി. ലേക്‌ഷോര്‍, പി.വി.എസ്. ആസ്​പത്രികളിലെ ഡോ. കൃഷാനുദാസ്, ഡോ. കൃഷ്ണമോഹന്‍ രാമസ്വാമി, ഡോ.അവിനാഷ്ടി. സിഗ്ദയ്യ, ഡോ. ഡാറ്റ്‌സണ്‍ ജോര്‍ജ്, ഡോ.ഒ.എസ്. തമ്പാന്‍, ഡോ. ജിഷ ജോണ്‍സണ്‍ എബ്രഹാം എന്നിവരാണ് സംഘത്തിലുള്ളവര്‍. ഇന്ത്യക്കാര്‍ക്ക് ആദ്യമായാണ് ഈ പുരസ്‌കാരം ലഭിക്കുന്നത്. മെയ് 19ന് അറ്റ്‌ലാന്റയില്‍ നടക്കുന്ന അമേരിക്കന്‍ യൂറോളജി കോണ്‍ഗ്രസില്‍ പുരസ്‌കാരം സമ്മാനിക്കും.

രണ്ടായിരം പ്രബന്ധങ്ങളില്‍നിന്നാണ് ഇന്ത്യന്‍ ഡോക്ടര്‍മാരുടെ പ്രബന്ധം പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് മറ്റൊരാളിലേക്ക് വൃക്കമാറ്റിവെക്കുന്നത് മസ്തിഷ്‌ക മരണം സംഭവിച്ച ദാതാവില്‍ നിന്ന് വൃക്കമാറ്റിവെക്കുന്നതിനേക്കാള്‍ സങ്കീര്‍ണമാണ്. സ്‌പെയിനിലാണ് മസ്തിഷ്‌ക മരണം സംഭവിച്ച ആളില്‍ നിന്ന് താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ ആദ്യമായി വൃക്ക മാറ്റിവെച്ചത്. 2011 ല്‍ അഹമ്മദാബാദില്‍ ഡോ. പ്രഞ്ചാല്‍ മോഡി ഇതേ മാര്‍ഗത്തിലൂടെ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയില്‍ നിന്ന് വൃക്കമാറ്റിവെച്ചിരുന്നു. 2011 ഏപ്രിലിലാണ് ഡോ.ജോര്‍ജ് പി. എബ്രഹാമും സംഘവും ശ്രദ്ധേയമായ ഈ ശസ്ത്രക്രിയ നടത്തിയത്.
                           പ്രൊഫ്.ജോണ്‍ കുരാക്കാര്‍ 

No comments: