Pages

Friday, April 20, 2012

BIG TEMPLE OF HARE KRISHNA IN CHENNA


ഹരേകൃഷ്ണയുടെ ഏറ്റവും
 വലിയ ക്ഷേത്രം ചെന്നൈയില്‍
ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ രാധാകൃഷ്ണ ക്ഷേത്രം ചെന്നൈയ്ക്കടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡില്‍ പൂര്‍ത്തിയായി. ഹൊളിങ്കനല്ലൂരിനടുത്ത് 1.5 ഏക്കറില്‍ പണിതീര്‍ത്തിട്ടിട്ടുള്ള ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 26 ന് നടക്കുമെന്ന് ഈ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ അമരേന്ദ്ര ഗോയല്‍ ദാസ് ബുധനാഴ്ച ചെന്നൈയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മൊത്തം 45,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ക്ഷേത്ര സമുച്ചയം പത്തുകൊല്ലമെടുത്താണ് പണിതീര്‍ത്തതെന്ന് ദാസ് വ്യക്തമാക്കി. ഭൂമിയുടെ വിലയടക്കം 10 കോടി രൂപയാണ് ചെലവായത്. ജാപ്പനീസ് വംശജനായ ഭാനുസ്വാമിയാണ് ക്ഷേത്രത്തിന്റെ രൂപകല്പന നിര്‍വഹിച്ചത്. നിത്യേന രാവിലെ 4.15 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചതിരിഞ്ഞ് 4.30 മുതല്‍ രാത്രി 8.30 വരെയും ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുക്കും.
 
                  പ്രൊഫ് ജോണ്‍ കുരാക്കാര്‍

No comments: