KUDAMALLOOR ST.MARY'S FERONA PALLY
കോട്ടയം ജില്ലയിലെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കുടമാളൂര്‍ സെന്റ്. മേരീസ് ഫെറോനാ പള്ളി. സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും പഴക്കമേറിയ പള്ളികളിലൊന്നാണിത്. ചെമ്പകശ്ശേരി രാജാക്കന്‍മാരുടെ കാലത്താണ് ( 1125) ഇവിടെ പള്ളി നിര്‍മ്മിച്ചതെന്നും കരുതപ്പെടുന്നു. ആദ്യ ചെമ്പകശ്ശേരി രാജാവിന്റെ ക്ഷണ പ്രകാരം മീനച്ചില്‍ കൈമളിന്റെ കാര്യസ്ഥനും വൈദ്യനുമായിരുന്ന അവിരാ ചാക്കോയാണ് ഇവിടെയെത്തിയ ആദ്യ ക്രിസ്ത്യാനിയെന്നും ഐതിഹ്യമുണ്ട്. സെന്‍്. അല്‍ഫോന്‍സാമ്മയുടെ തായ് കുടുംബമായ മുട്ടത്തുപാടം കുടുംബാംഗമായിരുന്നു അവിരാ ചാക്കോ. സെന്റ്. അല്‍ഫോന്‍സാമ്മയെ ജ്ഞാനസ്‌നാനം ചെയ്തതും ഇവിടെ വെച്ചാണ്.
പിന്നീട് അദ്ദേഹത്തിന്റെ ശ്രമഫലമായി അങ്കമാലി, അരുവിത്തുറ, കുറവിലങ്ങാട് എന്നിവിടങ്ങളില്‍ നിന്നായി ഏതാനും ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കൂടി ഇവിടേക്ക് കുടിയേറിയതായാണ് ഐതീകം .
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment