പിതാവിന്റെ മര്‍ദ്ദനം: ചികിത്സയില്‍ കഴിഞ്ഞ പിഞ്ചുകുഞ്ഞ് അഫ്രീന്‍ മരിച്ചു
ആണ്‍കുട്ടി ജനിക്കാത്തതില്‍ കലിപൂണ്ട പിതാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പിഞ്ചുപെണ്‍കുട്ടി അഫ്രീന്‍ മരിച്ചു. ബാംഗ്ലൂരിലെ വാണിവിലാസ് ആസ്പത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു മൂന്നുമാസം പ്രായമായ കുഞ്ഞ്. മര്‍ദനത്തെ തുടര്‍ന്ന് കുട്ടിയുടെ തലച്ചോറിലുണ്ടായ രക്തസ്രാവം നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ബുധനാഴ്ച ഉച്ചയോടെ കുട്ടി മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ബാംഗ്ലൂരിലെ കെ.ജി. ഹള്ളിയിലാണ് മനഃസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. ശിവാജി നഗറിലെ കടയിലെ ജീവനക്കാരനായ ഒമര്‍ ഫറൂഖിന് ആണ്‍കുട്ടി വേണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായി പെണ്‍കുഞ്ഞാണ് ജനിച്ചത്. തുടര്‍ന്ന് ഒമര്‍ ഭാര്യ രേഷ്മാ ബാനുവിനെയും ആഫ്രിന്‍ എന്ന് പേരിട്ട കുഞ്ഞിനെയും മര്‍ദിക്കാന്‍ ആരംഭിക്കുകയായിരുന്നു. ആഫ്രിനെ കൊന്നുകളയുമെന്നും ഇത് ചെയ്യാതിരിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നും ഇയാള്‍ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇവര്‍ ആവശ്യം നിരസിച്ചു.
തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച കുട്ടിയുടെ ശരീരത്തില്‍ അങ്ങിങ്ങായി മര്‍ദനത്തിന്റെ പാടുകള്‍ കണ്ട രേഷ്മ ഇത് സംബന്ധിച്ച് ഭര്‍ത്താവിനെ ചോദ്യം ചെയ്തു. പ്രാണി കടിച്ചതായിരിക്കുമെന്നായിരുന്നു ഒമറിന്റെ മറുപടി. കുഞ്ഞിന്റെ തലയിലടക്കം ശരീരത്തിന്റെ പലയിടങ്ങളിലും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതായും രേഷ്മ കെ.ജി. ഹള്ളി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പിറ്റേദിവസം ഇവര്‍ പുറത്തുപോയ സമയത്ത് തൊട്ടിലില്‍ കിടന്ന കുട്ടിയുടെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്താന്‍ ഒമര്‍ ശ്രമിച്ചു. തിരിച്ചെത്തിയ രേഷ്മ കണ്ടത് രക്തം ഛര്‍ദിക്കുന്ന കുഞ്ഞിനെയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആസ്പത്രിയിലെത്തിച്ചു. പരിശോധനയില്‍ കുട്ടി ക്രൂരമര്‍ദനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്.
രണ്ടുവര്‍ഷം മുമ്പാണ് കുശാല്‍നഗര്‍ സ്വദേശി ഒമര്‍ രേഷ്മാ ഭാനുവിനെ വിവാഹം കഴിച്ചത്. ഇവരുടെ ആദ്യത്തെ കുഞ്ഞാണിത്. വിവാഹശേഷം ഒമര്‍ മദ്യപിച്ച് തന്നെ പതിവായി മര്‍ദിച്ചിരുന്നതായും രേഷ്മ പരാതിയില്‍ പറയുന്നു. സംഭവത്തിനെതിരെ ബാംഗ്ലൂരിലെ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment