ഖത്തറില്ഇന്ത്യാക്കാര്‍ക്ക്
തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുന്നു
: ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുന്നതായി ഗള്‍ഫിലെ പ്രമുഖ വ്യവസായിയായ എം.എ. യൂസഫലി പറഞ്ഞു. ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രതിനിധി സംഘത്തിലുള്‍പ്പെട്ട അദ്ദേഹം ഇന്ത്യ-ഖത്തര്‍ സഹകരണം സംബന്ധിച്ച ചില ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നു. ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ഇരു രാജ്യങ്ങളും അഭിപ്രായപ്പെട്ടു.
2022 ലെ ലോകകപ്പ് ഫുട്‌ബോളിന് തയ്യാറെടുക്കുന്ന ഖത്തറില്‍ ബഹുമുഖ വികസന പരിപാടികളാണ് നടക്കുന്നത്. എന്‍ജിനീയറിങ്, കെട്ടിട നിര്‍മാണം, വിവരസാങ്കേതികം, ഉപഭോക്തൃ ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ വ്യവസായികള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും മാനേജ്‌മെന്‍റ് വിദഗ്ധര്‍ക്കും വിപുലമായ അവസരങ്ങളാണ് ഉള്ളത്. ഇപ്പോള്‍ തന്നെ 5 ലക്ഷം ഇന്ത്യക്കാര്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ലുലുവിന്റെ അഞ്ചാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് അടുത്തുതന്നെ ഖത്തറില്‍ തുറക്കുമെന്നും യൂസഫലി പറഞ്ഞു .
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment