ഇന്തോനേഷ്യയില്‍ ശക്‌തമായ ഭൂചലനം;
സുനാമി മുന്നറിയിപ്പ്;
ഇന്ത്യയിലും ഭൂചലനം
11-04-2012
11-04-2012
ഇന്തോനേഷ്യയിലെ സുമാത്രയില്‍ ശക്‌തമായ ഭൂചലനം. റിക്‌ടര്‍ സെ്‌കയില്‍ 8.9 പോയിന്റ് രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കി .ജക്കാര്‍ത്തയ്‌ക്കു പുറമേ ചെന്നൈ, കേരളം, ഊട്ടി, ഭുവനേശ്വര്‍, മുംെൈബ, ഗുവാഹത്തി, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ആലപ്പുഴയിലും കോഴിക്കോടും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഉച്ചകഴിഞ്ഞ് 2.10 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. കേരളത്തില്‍ കെട്ടിടങ്ങള്‍ക്ക് കുലുക്കം അനുഭവപ്പെട്ടുവെങ്കിലും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. കൊച്ചിയില്‍ മൂന്നു തവണ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇന്തോനേഷ്യയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചെന്നൈയില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടു സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടി. റെയിവേ സ്‌റ്റേഷനുകളിലും മറ്റും കൂടിയിരുന്നവര്‍ പുറത്തേക്ക് ഓടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment