Pages

Saturday, April 21, 2012

EARTH DAY MESSAGE(APRIL-22)


ഭൗമദിനം ഏപ്രില്‍  22

ഭൂമിയുടെ മക്കളായ മനുഷ്യര്‍ വരുത്തി വയുക്കുന്ന വിനകള്‍  തിരിച്ചറിയാനാണ്ഭൌമദിനം  ആചരിക്കുന്നത്  . പൂര്‍വ്വികരില്‍ നിന്ന്  നമുക്ക്‌  പൈതൃക സ്വത്തായി  ലഭിച്ചതല്ല ഭൂമി . ഭാവിതലമുരകളില്‍  നിന്ന്  കടം വാങ്ങിയതാണ് ഈ ഭൂമി . ഒരേ ഒരു ഭൂമിയെ നമുക്കുള്ളൂ . ആ ഭൂമിയാകട്ടെ പനിചൂടില്‍ വിറച്ചും  മലിനീകരണത്താല്‍  ശ്വാസം മുട്ടിയും  ആസന്നമരണയായിക്കഴിഞ്ഞിരിക്കുന്നു. തണുപ്പും തണലും  നീരുറവകളും  കിളികൊഞ്ചലുകളും ഒക്കെ  ഭൂമിയമ്മ്ക്ക് അന്യമായികൊണ്ടിരിക്കുന്നു .ഈ ദുരവസ്ഥക്ക്  കാരണം  മക്കളായ  മനുഷ്യര്‍ തന്നെ . ഭൂമിയെ  രക്ഷിക്കാന്‍ ,സുസ്ഥിരഭാവിയിലേക്ക്  ചുവടുവക്കാന്‍  നമുക്ക്‌  കൈകോര്‍ക്കാം , ഒന്നിച്ചു  ശബ്ദ്മുയര്ത്താം ഈ  സന്ദേശമാണ് ഭൗമദിനത്തിലുള്ളത് .
                               പ്രൊഫ് ജോണ്‍ കുരാക്കാര്‍  

No comments: