കമ്യൂണിസ്റ്റ് കോടീശ്വരന്‍മാര്‍
ചൈനയുടെ പാര്‍ലമെന്റായ പീപ്പിള്‍സ് കോണ്‍ഗ്രസ്സിലെ ഏറ്റവും ധനികരായ 70 അംഗങ്ങള്‍ക്ക് കഴിഞ്ഞ ഒറ്റവര്‍ഷം കൊണ്ട് വര്‍ദ്ധിച്ച സമ്പത്ത് അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ മുഴുവന്‍ അംഗങ്ങളുടെയും ആകെ സ്വത്തിനേക്കാളും 400 കോടി ഡോളര്‍ അധികം. അതായത് അമേരിക്കന്‍ പ്രസിഡന്റ്, അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങള്‍, ഒമ്പത് സുപ്രീം കോടതി ജഡ്ജിമാര്‍, യു.എസ്സ്. കോണ്‍ഗ്രസ്സിലെ മുഴുവന്‍ അംഗങ്ങള്‍ എന്നിങ്ങനെ 660 പേരുടെ ആകെ സ്വത്ത് 750 കോടി (7.5 ബില്യണ്‍) ഡോളറാണെങ്കില്‍ ചൈനീസ് പാര്‍ലമെന്റിലെ ഏറ്റവും ധനികരായ 70 പേര്‍ക്ക് 2010-നും 2011-നും ഇടയില്‍ വര്‍ദ്ധിച്ചത് 1150 കോടി ഡോളറാണ്. ഇതാണ് കമ്യൂണിസത്തിന്റെ പുതിയ രൂപം. കമ്യൂണിസത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചറിയാന്‍ ബിസിനസ്സ വീക്കില്‍ വന്ന ഈ ലേഖനം വായിക്കുക.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment