Pages

Friday, April 13, 2012

BOOTLEGGED VENOM-----A STORY


വിഷ ത്തിന്റെ പിന്നിലെ കഥ

കേരളത്തിലെ വനങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ പാമ്പിന്‍വിഷം വിദേശത്തേക്ക് കടത്തപ്പെടുന്നു. പാമ്പിന്‍വിഷവുമായി 26ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ ലാറ്റിനമേരിക്കയിലെ ഇക്വഡോര്‍ സ്വദേശി സൊളാനോ റയാസ് ജിമ്മി വിന്‍സന്റില്‍ നിന്നാണ് പോലീസിന് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. റെയ്‌സ് ജിമ്മി വിന്‍സന്റിന്റെ ബാഗില്‍നിന്നാണ് മൂര്‍ഖന്‍പാമ്പിന്റെ വിഷമാണ് പിടികൂടിയത്. 26-ന് വൈകിട്ട് ആറിനാണ് സംഭവം. ബാഗിലെ രഹസ്യഅറയിലാണ് അരലിറ്റര്‍ വിഷം 17 ഉറകളിലായി സൂക്ഷിച്ചിരുന്നത്. അന്താരാഷ്ട്രവിപണിയില്‍ ഇതിന് മൂന്നുകോടി വരെ വില ഉണ്ടെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. നെടുമ്പാശ്ശേരിയില്‍ വെച്ച് സൊളാനോ റയാസ് ജിമ്മി വിന്‍സന്റ് പിടിയാലായതിനെക്കുറിച്ച്  വന്ന റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

                                                         പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: