Pages

Wednesday, April 11, 2012

CHEMPAZHANTHY--- BIRTH PLACE SREE NARAYANA GURU


ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തിയിലെ വയല്‍വാരം വീട്

ആത്മീയ ആചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ശ്രീനാരായണഗുരു ജനിച്ച വീടാണ് ചെമ്പഴന്തിയിലെ വയല്‍വാരം വീട്. തിരുവനന്തപുരത്തിന് അടുത്തുള്ള ശ്രീകാര്യത്തുനിന്ന് പോത്തന്‍കോട് റോഡില്‍ രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയല്‍വാരം വീട്ടിലെത്താം. നിരവധി ഭക്തര്‍ ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹം സന്ദര്‍ശിക്കാന്‍ ഇവിടെ എത്താറുണ്ട്.

മൂന്നു മുറികളുള്ള ചെറിയ വീടാണിത്
. പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച വീട് സംരക്ഷിക്കാന്‍ 2007 ല്‍ വീടിനു പുറത്ത് കോണ്‍ക്രീററ് തൂണുകളും മേല്‍ക്കൂരയും സ്ഥാപിച്ചു. ഗുരുവിന്റെ ആത്മീയ ചൈതന്യം നിലനിര്‍ത്തുന്ന തരത്തിലാണ് ഒരേക്കറോളം വരുന്ന സ്ഥലത്ത് വയല്‍വാരം വീട് സംരക്ഷിച്ചിരിക്കുന്നത്. വീടിന് തെക്കുഭാഗത്ത് മനയ്ക്കല്‍ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നു. 1856 ആഗസ്ത് 20 നാണ് വയല്‍വാരം വീട്ടില്‍ ശ്രീനാരായണഗുരു ജനിച്ചത്. 1928 സെപ്തംബര്‍ 20 ന് സമാധിയായി 
.
                         പ്രൊഫ് ജോണ്‍  കുരാക്കാര്‍

No comments: