Pages

Wednesday, April 11, 2012

MALAYATTUR PALLY


തോമാശ്ലീഹയുടെ നാമത്തിലുള്ള
മലയാറ്റൂര്‍ പള്ളി

Malayattoor Pally
ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹയുടെ നാമത്തിലുള്ള ദേവാലയമാണ് മലയാറ്റൂര്‍ പള്ളി. കൊച്ചിയില്‍നിന്ന് 47 കിലോമീറ്റര്‍ അകലെയുള്ള ഈ പള്ളി സമുദ്രനിരപ്പില്‍നിന്ന് 1269 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. മലയാറ്റൂര്‍ പള്ളിയിലെ തിരുനാളിന് എല്ലാവര്‍ഷവും ആയിരക്കണക്കിന് ഭക്തര്‍ എത്തിച്ചേരുന്നു. മലകയറ്റമാണ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങ്. അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായി മലയാറ്റൂര്‍ പള്ളിയെ കത്തോലിക്കാസഭ പ്രഖ്യാപിച്ചിട്ടുണ്ട്. .ഡി 52 ല്‍ ഇന്ത്യയിലെത്തിയ തോമാശ്ലീഹ മലയാറ്റൂര്‍ മലയിലെത്തി ദിവസങ്ങളോളം പ്രാര്‍ത്ഥനയില്‍ മുഴുകിയെന്ന് വിശ്വസിക്കപ്പെടുന്നു. അങ്കമാലി റെയില്‍വെ സ്‌റ്റേഷനില്‍നിന്നും 17 കിലോമീറ്റര്‍ അകലെയാണ് മലയാറ്റൂര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലയാറ്റൂരിലെത്താം, അങ്കമാലി കാലടി എന്നിവയാണ് തൊട്ടടുത്തുള്ള  പട്ടണങ്ങള്‍ .
                                                               പ്രൊഫ്. ജോണ്‍  കുരാക്കാര്‍

No comments: