കുവൈത്തില്‍ ബ്ലസന്‍ ജോര്‍ജ് സ്മാരക വോളി ടൂര്‍ണമെന്റ് തുടങ്ങി
ബ്ലസന്‍ ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്റ് കുവൈത്തില്‍ ആരംഭിച്ചു. പത്തനംതിട്ട ആസ്ഥാനമായുള്ള ബ്ലസന്‍ ജോര്‍ജ് ഫൗണ്ടേഷന്‍ കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള വോളിബോള്‍ ടൂര്‍ണമെന്റ് കുവൈത്തിലെ അബാസ് സെന്‍ട്രല്‍ സ്‌കൂള്‍ മൈതാനത്താണ് ഉദ്ഘാടനം ചെയ്തത്. പ്രഥമ കളി കര്‍ണാടക ക്ലബും കാലിക്കറ്റ് സിക്‌സേഴ്‌സും തമ്മിലായിരുന്നു.
ഉദ്ഘാടന ചടങ്ങില്‍ തോമസ് ചാണ്ടി എം.എല്‍.എ, എന്‍.സി.പി. സംസ്ഥാന ട്രഷററും മുന്‍നിര സംസ്ഥാന വോളിബോള്‍ ടീം അംഗവുമായിരുന്ന മാണി സി. കാപ്പന്‍, മുന്‍വോളിബോള്‍ താരങ്ങളായ ഡോ. ജോര്‍ജ് മാത്യു, ജിമ്മി ജോര്‍ജിന്റെ സഹോദരനും വോളിബോള്‍ താരവുമായ സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവരും പങ്കെടുത്തു.
വോളിബോളിന്റെ നഷ്ടപ്രഭാവം വീണ്ടെടുക്കാനും വോളിബോള്‍ കോര്‍ട്ടുകള്‍ വീണ്ടും സജീവമാക്കുന്നതിനും വേണ്ടിയുള്ള യത്‌നങ്ങളിലാണ് ഫൗണ്ടേഷന്‍ എന്ന് കുവൈത്തിലെത്തിയ മാണി സി. കാപ്പനും ഡോ. ജോര്‍ജ് മാത്യുവും സെബാസ്റ്റ്യന്‍ ജോര്‍ജും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ക്രിക്കറ്റിന് ലഭിക്കുന്ന അമിതമായ പ്രാധാന്യം മൂലം മലയാളികളുടെ ഇഷ്ട കായികവിനോദങ്ങളായ വോളിബോളിനും ഫുട്‌ബോളിനും ക്ഷീണം സംഭവിച്ചിട്ടുണ്ട്. ജനകീയത പിടിച്ചെടുക്കാന്‍ വോളിബോളിന് ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കി.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment