Pages

Wednesday, April 11, 2012

PAZHASSI KOTTARAM


പഴശ്ശി കുടീരം

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ആദിവാസികളെ സംഘടിപ്പിച്ച് ഗറില്ലാ സമരം നടത്തി രക്തസാക്ഷിത്വം വരിച്ച വീരകേരളവര്‍മ പഴശ്ശിരാജാവിന്റെ ഭൗതികദേഹം അടക്കം ചെയ്ത സ്ഥലമാണ് പഴശ്ശി കുടീരം എന്നറിയപ്പെടുന്നത്.1805 നവംബര്‍ 30ന് വയനാട്ടിലെ മാവിലാം തോട് എന്ന സ്ഥലത്തുവെച്ച് ബ്രിട്ടീഷുകാരുമുണ്ടായ ഏറ്റുമുട്ടലിലാണ് പഴശ്ശി വീരമൃത്യുവരിച്ചത്. വെള്ളക്കാര്‍ക്ക് പിടികൊടുക്കാതെ വൈരക്കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നും പറയപ്പെടുന്നു. തുടര്‍ന്ന് പഴശ്ശിരാജയുടെ മൃതദേഹം ബ്രിട്ടിഷുകാര്‍ ഔദ്യോഗിക ബഹുമതികളോടെ മാനന്തവാടിയില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.

1980
ല്‍ സംസ്ഥാന പുരാവസ്തുവകുപ്പ് പഴശ്ശികുടീരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇതിനോടനുബന്ധിച്ച് 2010 ഡിസംബറില്‍ സ്ഥാപിച്ച മ്യസിയത്തില്‍ ചരിത്ര ഗ്യാലറി, ആദിവാസി ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി, ഇന്‍ട്രോഡക്ടറി ഗ്യാലറി തുടങ്ങിയ വിഭാഗങ്ങളിലായി വിപുലമായ ചരിത്ര വിജ്ഞാന ശേഖരം സജ്ജീകരിച്ചിട്ടുണ്ട്. ആദിവാസികളുടെ തനതായ കരവിരുത് ഉള്‍ക്കൊണ്ട കലാരൂപങ്ങള്‍ അണി നിരത്തിയ ഗ്യാലറി അക്കാലത്തെ ജീവിതശൈലിയും സാംസ്‌കാരവും പുതുതലമുറയെ ഓര്‍മ്മിപ്പിക്കാന്‍ പോന്നവയാണ് 
.
                          പ്രൊഫ്. ജോണ്‍ കുരാക്കാര്‍  

No comments: