അമൃതം മലയാളം

വിദ്യാര്‍ഥികള്‍ക്കുവേണ്ടി 'മലയാള ഭാഷയും വായനാ ശീലവും' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന 'അമൃതം മലയാളം' പഠന ശില്പശാല ശ്രദ്ധേയമായി. യു.എ.ഇ.യില്‍ നിന്ന് നിരവധി വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും പങ്കെടുത്തു.വിവിധ വിഷയങ്ങളില്‍ നിര്‍മല മുരളി, മനോജ് കളരിക്കല്‍, ലിയൊ രാധാകൃഷ്ണന്‍, ഡോ. പ്രശാന്ത്, പ്രദീപ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ലത്തീഫ് മമ്മിയൂര്‍, സുന്ദരി ദാസ്, ഗുരുകുലം വിജയന്‍, ഷാജി ഹനീഫ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ചങ്ങമ്പുഴ അനുസ്മരണവും കൃതികളെ ആസ്പദമാക്കി വിദ്യാര്‍ഥികള്‍ ആലപിച്ച കവിതകളും ശ്രദ്ധയാകര്‍ഷിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment