Pages

Friday, April 13, 2012

AL AIN ORTHODOX CHURCH


അലൈനില്‍ ഓര്‍ത്തഡോക്സ ദേവാലയം ഉയരുന്നു
അലൈനില്‍ ഓര്‍ത്തഡോക്സ് ദേവാലയം ഉയരുന്നു, ശിലാസ്ഥാപനം ഏപ്രില്‍ 20ന് .മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധന്‍, സഭാഭാസുരന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ നാമധേയത്തില്‍ പ്രഖ്യാപിക്കപ്പെട്ട ആദ്യ ഇടവകയാണ് അലൈന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്. അബുദാബി എമിറേറ്റില്‍ അലൈനിലെ മെസ്യാദില്‍ ദേവാലയ നിര്‍മ്മാണത്തിനായി അബുദാബി ഗവണ്‍മെന്റ് അനുവദിച്ചു നല്‍കിയ സ്ഥലത്ത് ഏപ്രില്‍ 20ന് വൈകിട്ട് 4.30ന് ദേവാലയത്തിന്റെ ശിലാസ്ഥാപനം നടക്കും. ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമത്രിയോസ്, ബാംഗ്ളൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ശിലാസ്ഥാപനത്തെ തുടര്‍ന്ന് മെസ്യാദ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മത-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. യു.എ.ഇ.യിലെ വിവിധ ദേവാലയങ്ങളില്‍ നിന്നായി മൂവായിരത്തോളം വിശ്വാസികള്‍സംബന്ധിക്കുമെന്ന് ഇടവക വികാരി ഫാ. സജി ഏബ്രഹാം അറിയിച്ചു.
230
കുടുംബങ്ങളുള്ള ഈ ഇടവക സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ച്, മെസ്യാദ് മാര്‍ത്തോമ്മാ പള്ളി എന്നിവിടങ്ങളിലാണ് ആരാധന നടത്തിവരുന്നത്. ശിലാസ്ഥാപന കര്‍മ്മത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഇടവക വികാരി ഫാ. സജി ഏബ്രഹാമിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
                                                                               പ്രൊഫ്.ജോണ്‍ കുരാക്കാര്‍


No comments: