അബുദാബി പോലീസിന്റെ ഫോട്ടോഗ്രാഫി അവാര്‍ഡ് മലയാളിക്ക്
അബുദാബി പോലീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എക്‌സ്പ്രസ് യുവര്‍ ക്രിയേറ്റിവിറ്റി ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളിക്ക് അവാര്‍ഡ്. അബുദാബി പോലീസില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി എന്‍.വി.ബാലകൃഷ്ണനാണ് അവാര്‍ഡ് ലഭിച്ചത്. പതിനായിരം ദിര്‍ഹവും (ഒരു ലക്ഷത്തിനാല്പതിനായിരം രൂപ). പ്രശംസാ പത്രവുമാണ് ബാലകൃഷ്ണന് ലഭിക്കുക. യു.എ.ഇ.യിലെ സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നുമായി 300 ചിത്രങ്ങളാണ് മത്സരത്തിന് ലഭിച്ചത്. പൈതൃക ചിത്രം, പോലീസ് കൃത്യനിര്‍വഹണം, അബുദാബി പോലീസിന്റെ വികസന പ്രവര്‍ത്തനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. യുവഫോട്ടോഗ്രാഫര്‍മാരെ പ്രോത്സാഹിപ്പിക്കുന്നിനൊപ്പം പോലീസിന്റെ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാനും മത്സരം സഹായകമായതായി പോലീസ് അധികൃതര്‍ പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment