Pages

Friday, April 13, 2012

TELEVISHION CUM COMPUTER&PENTOUCH


ടെലിവിഷനില്‍ തന്നെ കമ്പ്യൂട്ടറും

ടെലിവിഷനില്‍ തന്നെ കമ്പ്യൂട്ടറും കൊച്ചുകുട്ടികള്‍ക്ക് വരച്ച് കളിക്കാനുള്ള സ്‌കെച്ച്ബുക്കും ഉണ്ടെങ്കിലോ? വീട്ടില്‍ കുറെ ഉത്പന്നങ്ങളെ വാങ്ങിച്ച് കൂട്ടേണ്ട എന്നൊരു ഗുണമുണ്ട്. എല്‍ജിയുടെ സ്മാര്‍ട് ടെലിവിഷനെന്ന് വിശേഷിപ്പിക്കാവുന്ന പെന്‍ടച്ച് 50പിഇസഡ്350 3ഡി പ്ലാസ്മ ടിവിയെ ഒരു സാധാരണ ടിവിയായി കരുതാനാകില്ല.
ഇന്റര്‍നെറ്റ് പിന്തുണയോടെയെത്തുന്ന ഇതിനെ കമ്പ്യൂട്ടറായും സ്‌കെച്ച്ബുക്കായുമെല്ലാം ഉപയോഗിക്കാനാകും. ഇതിലെ 2ഡി റ്റു 3ഡി കണ്‍വേര്‍ട്ടര്‍ സൗകര്യം ഉപയോഗിച്ച് 2ഡി ചിത്രങ്ങളെ മികച്ച 3ഡി ചിത്രങ്ങളായി കാണാം.
ടെലിവിഷനേക്കാള്‍ കമ്പ്യൂട്ടിംഗ് ഗാഡ്ജറ്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ കാലത്ത് അധികം കേട്ടുകേള്‍വിയില്ലാത്ത ഒറു ആശയങ്ങളമാണ് എല്‍ജി പെന്‍ടച്ച് പ്ലാസ്മ ടിവിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്‌കെച്ച്ബുക്ക്, കമ്പ്യൂട്ടര്‍ എന്നിവ ഇതില്‍ പെടും.ടെലിവിഷന്‍ സ്‌ക്രീനില്‍ ചിത്രങ്ങള്‍ വരക്കാനാകുന്ന ഒരു സവിശേഷതയാണ് സ്‌കെച്ച്ബുക്ക്. ചുമരിലും നിലത്തുമെല്ലാം ചിത്രങ്ങള്‍ വരച്ച് അവിടെയെല്ലാം വൃത്തികേടാക്കുന്നു എന്ന പരാതിയല്ലേ കുഞ്ഞുങ്ങളെക്കുറിച്ച് കൂടുതല്‍ കേള്‍ക്കാറുള്ളത്. എല്‍ജി ഇത് കാര്യമായെടുത്തെന്ന് വേണം കരുതാന്‍.
എല്‍ജി ടെലിവിഷന്‍ സ്‌ക്രീനില്‍ കുട്ടികള്‍ ചിത്രങ്ങള്‍ വരച്ചാലും ദേഷ്യപ്പെടാനാകില്ല നമുക്ക്, പകരം കണ്ടാസ്വദിക്കും. സ്‌കെച്ച്ബുക്ക് സവിശേഷമാകുന്നത് അങ്ങനെയാണ്. കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും. സ്‌ക്രീനില്‍ പെയിന്റ് ചെയ്യാം സ്‌കെച്ച് ചെയ്യാം. ഇനി നിങ്ങള്‍ക്ക് വരക്കുന്ന ശീലമുണ്ടെങ്കില്‍ അതും ഈ സ്‌ക്രീനില്‍ തന്നെയാകാം.
ചിത്രങ്ങള്‍ വരയ്ക്കാനായി ഒരു മാജിക് പെന്‍ ടിവിയ്‌ക്കൊപ്പം ലഭിക്കും. ഇനി ഈ ചിത്രങ്ങളെ ടിവിയില്‍ തന്നെ സേവ് ചെയ്ത് വെക്കണമെങ്കില്‍ അങ്ങനെയാകാം. പ്രിന്റ് എടുത്തുവെക്കണമെങ്കിലും അതിനും കുഴപ്പമില്ല. ചിത്രങ്ങള്‍ വരയ്ക്കുന്നതിന് മാത്രമല്ല മാജിക് പെന്നിന്റെ സഹായം ലഭിക്കുക.
ടെലിവിഷന്‍ സ്‌ക്രീനിലൂടെ നാവിഗേറ്റ് ചെയ്യാനും വിവിധ ടൂളുകളും ആപ്ലിക്കേഷനുകളും സെലക്റ്റ് ചെയ്യാനും മാജിക് പെന്‍ ഉപയോഗിക്കാം. ഗാലറിയാണ് ഇതിലെ മറ്റൊരു സവിശേഷത. ഫോട്ടോ, വീഡിയോ, മാജിക് പെന്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങള്‍ അങ്ങനെ എല്ലാം ഈ ഗാലറിയില്‍ സൂക്ഷിച്ചുവെക്കാനാകും.
ടെലിവിഷന്‍ സ്‌ക്രീനില്‍ കാണുന്ന ഡിജിറ്റല്‍ ഫോട്ടോ ഫ്രെയിം ഉപയോഗിച്ച് ഈ ചിത്രങ്ങളെല്ലാം കണ്ടാസ്വദിക്കാം. ചിത്രങ്ങള്‍ എഡിറ്റ് ചെയ്യണമെങ്കില്‍ ഫോട്ടോ എഡിറ്റിംഗ് സൗകര്യവും ഇതിലുണ്ട്.
ടെലിവിഷനെ പിസിയായി ഉപയോഗിക്കാന്‍ സഹായിക്കുന്നത് ഇതിലെ ഇന്റര്‍നെറ്റ് പിന്തുണയാണ്. ടച്ച്‌സ്‌ക്രീന്‍ കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പിംഗും സാധിക്കും. കമ്പ്യൂട്ടറിലെ ചിത്രങ്ങള്‍ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാനും ബുദ്ധിമുട്ടില്ല. ഓഫീസ് ഡോക്യുമെന്റുകള്‍ ഉപയോഗിക്കാനും പ്രസന്റേഷന്‍ നടത്താനും ഇതില്‍ സാധിക്കും.

മറ്റ് ചില സവിശേഷതകള്‍,ആന്റി റിഫഌക്റ്റീവ് ഫില്‍റ്റര്‍
3
ഡിയ്ക്കായി പ്രൊട്ടക്റ്റീവ് സ്‌കിന്‍ ഗ്ലാസ്,യുഎസ്ബി 2.0
മികച്ച ചിത്രവ്യക്തത നല്‍കാന്‍ 3ഡി എക്‌സ്ഡി എന്‍ജിന്‍

എല്‍ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിന് വില നല്‍കിയിരിക്കുന്നത് 94,990 രൂപയാണ്. വിപണി വില വ്യക്തമല്ല. ടിവിയുടെ കൂടുതല്‍ പ്രത്യേകതകളും വില്പനയെക്കുറിച്ചും അറിയാന്‍ എല്‍ജി സൈറ്റ് സന്ദര്‍ശിക്കുക.
                           പ്രൊഫ്.ജോണ്‍ കുരാക്കാര്‍ 

No comments: