സൗദിയിലെയും കേരളത്തിലെയും പാടങ്ങള്‍
മുപ്പതിനായിരം അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ നിന്നും പോലും കാണാവുന്ന അത്രയും വലുപ്പത്തിലുള്ള വൃത്താകൃതിയിലുള്ള ഗോതമ്പുപാടങ്ങള്‍ സൗദിഅറേബ്യയില്‍ ഏറെയുണ്ട്. എന്തിന് ഗോതമ്പുകൃഷിയില്‍ വലിയ പാരമ്പര്യം ഒന്നും ഇല്ലാഞ്ഞിട്ടുപോലും 1990-കളില്‍ സൗദി അറേബ്യ ഗോതമ്പ് കയറ്റുമതി വരെ നടത്തിയിരുന്നു.
സൗദി അറേബ്യ ഗോതമ്പ് ഇന്നും കയറ്റുമതി ചെയ്യുന്നുണ്ട് . പത്തൊമ്പതാം നൂറ്റാണ്ടുവരെ ഒരു ഒട്ടകം പോലും ഇല്ലാതിരുന്ന ആസ്‌ത്രേലിയ, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒട്ടകത്തിന്റെ കേന്ദ്രസ്ഥാനമായ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒട്ടകത്തെ കയറ്റി അയയ്ക്കുന്നുണ്ട് എന്ന വാര്‍ത്ത പോലെ കൗതുകകരവും വിസ്മയകരവും ആണെങ്കിലും സത്യമാണ്. ഗവണ്‍മെന്റ് നയങ്ങളും അവയുടെ പര്യാവരണആഘാതവും ഒക്കെ തമ്മിലുള്ള നല്ല ഉദാഹരണങ്ങള്‍ ആണ് സൗദിയിലെ ഗോതമ്പും ആസ്‌ത്രേലിയയിലെ ഒട്ടകവും..എണ്ണയില്‍ നിന്നുള്ള വരുമാനം കൂടുകയും എന്നാല്‍ ആ രംഗത്ത് അധികം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്തപ്പോള്‍ 1960 കളിലും എഴുപതുകളിലും സൗദി ഗവണ്‍മെന്റ് സ്ഥലം നാട്ടുകാര്‍ക്കും കമ്പനികള്‍ക്കും വെറുതെ എഴുതിക്കൊടുത്തു. അവിടെ കൃഷിയുള്‍പ്പെടെയുള്ള ഏതു ബിസിനസും ചെയ്യാന്‍ ആവശ്യത്തിനു മൂലധനം കിട്ടാനുള്ള സൗകര്യവും ഉണ്ടാക്കി. മരുഭൂമിയില്‍ ആഴത്തിലുള്ള കിണറുകളില്‍ നിന്നും വെള്ളം വൈദ്യുതി വെച്ച് പമ്പ് ചെയ്ത് ഉണ്ടാക്കിയെടുക്കുന്ന ഗോതമ്പ് ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെയുള്ള കമ്പോളത്തില്‍ എത്തിക്കുമ്പോള്‍ ലോകത്ത് ഇതിലും തീരെ ചിലവു കുറഞ്ഞ രീതിയില്‍ കൃഷി ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നും വരുന്ന ഗോതമ്പുമായി മത്സരിക്കാന്‍ പറ്റില്ല എന്ന് മനസ്സിലാക്കിയ ഗവണ്‍മെന്റ് സൗദിയില്‍ കൃഷി ചെയ്യുന്ന എല്ലാ ഗോതമ്പും ഒരു നിശ്ചിതവിലക്ക് വാങ്ങാമെന്ന് വാഗ്ദാനം ചെയ്തു. ഗോതമ്പിന്റെ അന്താരാഷ്ട്ര വിപണിവിലയേക്കാള്‍ രണ്ടും മൂന്നും മടങ്ങ് വിലയ്ക്കാണ് ഗവണ്‍മെന്റ് സ്വരാജ്യത്ത് ഉണ്ടാക്കിയ ഗോതമ്പ് വാങ്ങിക്കൂട്ടിയത്. ഇതു കൂടാതെ കൃഷിയാവശ്യത്തിന് ചിലവുകുറഞ്ഞ് വെള്ളവും വൈദ്യുതിയും ഒക്കെ കിട്ടുമെന്നു വന്നപ്പോള്‍ സൗദിയിലെ ഗോതമ്പു കൃഷി പൊടിപൊടിച്ചു. ഏറി വന്ന കൃഷി സ്ഥലത്തിന് ആവശ്യമായ വെള്ളം ഭൂഗര്‍ഭജലമായ കിട്ടാത്ത ഇടങ്ങളില്‍ ഉപ്പുവെള്ളം ശുദ്ധീകരിച്ച് പോലും ഗോതമ്പ് കൃഷി നടത്തി. ഇതിന്റെയൊക്കെ ഫലമായി 1980-കളില്‍ സൗദി ഗോതമ്പിന്റെ കാര്യത്തില്‍ ഭക്ഷ്യ സ്വയംപര്യാപ്തത നേടിയെന്ന് മാത്രമല്ല മുന്‍പു പറഞ്ഞതുപോലെ 1990-കളില്‍ ഗോതമ്പ് മറ്റുള്ളവര്‍ക്ക് വിലയ്ക്കും അല്ലാതെയും കയറ്റിയയക്കാനും തുടങ്ങി.
കൗതുകകരമായ ഈ സൗദിക്കഥയില്‍ നിന്നും കേരളത്തിന് പലതും പഠിക്കാനുണ്ട്. നെല്‍കൃഷി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ നെല്‍പ്പാടങ്ങള്‍ തരിശിടുന്നതും അതില്‍ വേറെ എന്തെങ്കിലും ഒക്കെ കൃഷി ചെയ്യുന്നതും ശരിയല്ല
പ്രൊഫ്.ജോണ്‍ കുരാക്കാര്‍ .
No comments:
Post a Comment