Pages

Thursday, March 29, 2012

THULASI - A MEDICINAL PLANT

                                     THULASI - A MEDICINAL PLANT

  
അമ്പലത്തില്‍പ്പോയി ദര്‍ശനം നടത്തി തീര്‍ത്ഥം വാങ്ങി കഴിക്കുന്ന പതിവ് ഇന്നും ഭക്തര്‍ തെറ്റിക്കാറില്ല. തീര്‍ത്ഥത്തിന് അതിന്റേതായ മഹത്വം കല്‍പ്പിക്കുന്നതുകൊണ്ടാണ്‌ അതിനെ പുണ്യജലമെന്ന് പറയുന്നതും കുടിക്കുന്നതും. ഇതിന്റെ പുണ്യതയും പരിശുദ്ധിയും ചോദ്യം ചെയ്യുന്നവര്‍ ഇതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളെ കുറിച്ച്  ചിന്തിക്കുന്നില്ല  ഹൈന്ദവ ഭവനങ്ങളില്‍ ദേവസമാനമായിക്കരുതി ആയിരുന്നു തുളസി നാട്ടിരുന്നതും തുളസിത്തറ കെട്ടി വിളക്ക് വച്ചിരുന്നതും. അമ്പലത്തില്‍ നിന്നും ലഭ്യമാകുന്ന തുളസീതീര്‍ത്ഥത്തിന് ഔഷധത്തിന്റെ ഗുണമുണ്ടെന്നാണ് കണ്ടുപിടുത്തം.ഇതിനുവേണ്ടി, തുളസീതീര്‍ത്ഥസേവക്കുവേണ്ടി, ക്ഷേത്രത്തില്‍ തന്നെ പോകണമെന്നില്ല. വീട്ടിലും തുളസീതീര്‍ത്ഥമുണ്ടാക്കി സേവിക്കാവുന്നതാണ്."ക്ലസ്റ്റേഡ് വാട്ടര്‍ " എന്ന പേരില്‍ വിദേശികള്‍ കണ്ടുപിടിച്ചിരിക്കുന്ന പരിശുദ്ധ ജലത്തിന് തുല്യം നില്‍ക്കുന്നതാണ് തുളസീജലവും, ജലമലിനീകരണത്തെക്കുറിച്ച് പരിതപിക്കുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരാണ് "ക്ലസ്റ്റേഡ് വാട്ടര്‍ " കണ്ടുപിടിച്ചത്. ആധുനിക ശാസ്ത്രീയ ശുദ്ധീകരണ പ്രക്രിയയിലൂടെ രൂപം നല്‍കിയ ഈ ശുദ്ധജലം രണ്ടുതുള്ളി ഒരു ഗ്ലാസ് സാധാരണ വെള്ളത്തില്‍ ഒഴിച്ചാണ് അവര്‍ കുടിക്കുന്നത്. ഇതു ആരോഗ്യരക്ഷയ്ക്ക് ഉത്തമമാണെന്നും തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍ ബിംബത്തില്‍ അഭിഷേകം ചെയ്തു കിട്ടുന്ന തുളസീതീര്‍ത്ഥത്തിന് ക്ലസ്റ്റേഡ് വാട്ടറിന്റെ തുല്യമായ പരിശുദ്ധിയുണ്ടെന്നാണ്ശാസ്ത്രജ്ഞന്മാരുടെ പാരീക്ഷണങ്ങളുടെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.ക്ഷേത്രത്തില്‍പ്പോയിതന്നെ തുളസീതീര്‍ത്ഥസേവ ചെയ്യണമെന്നില്ല. അല്ലാതെയുമാകാമെന്നാണ് അറിവുള്ളവരുടെ നിഗമനം. അതുകൊണ്ടാണ് പഴമക്കാര്‍ തീര്‍ത്ഥജലം വീട്ടില്‍ത്തന്നെ നിര്‍മ്മിച്ചിരുന്നത്. ഒരു പാത്രം വെള്ളമെടുത്ത് പരിശുദ്ധിയോടെ നാലഞ്ച് തുളസിയില നുള്ളിയിട്ടശേഷം അത് കുടിച്ചാലും ക്ലസ്റ്റേഡ് വാട്ടറിന്റെ ഗുണം തന്നെ ലഭിക്കും .


                                 പ്രൊഫ്‌.ജോണ്‍ കുരക്കാര്‍ 

No comments: