Pages

Thursday, January 19, 2012

MULLAPERIYAR SILPHY JOHN PENNI QUICK


               മുല്ലപെരിയാര്‍ ശില്‍പ്പി പെന്നി ക്വിക്കി


മുല്ലപ്പെരിയാര്‍ ഡാമിന്റെ ശില്പ്പിയായ ബ്രിട്ടീഷ് എഞ്ചിനീയര്കേണല്ജോണ്പെന്നിക്വിക്കിന്റെ 171 മത് ജന്മദിന വാര്ഷികം ഇതാദ്യമായി തമിഴ്നാട് ആഘോഷമായി കൊണ്ടാടി. മുല്ലപ്പെരിയാറിലെ വെള്ളമെത്തുന്ന തമിഴകത്തെ അഞ്ചു ജില്ലകള്പെന്നിക്വിക്കിന്റെ ജന്മദിനം വളരെ ആര്ഭാടമായി ആഘോഷിച്ചു. 999 വര്ഷത്തെ മുല്ലപ്പെരിയാര്പാട്ട കരാറിന്റെ പ്രതീകമായി 999 പാത്രങ്ങളില്പൊങ്കാലയിട്ടാണ്അവര്പെന്നിക്വിക്കിനെ അനുസ്മരിച്ചത്‌.
മുല്ലപ്പെരിയാര്പ്രശ്നം ഇപ്പോള്രൂക്ഷമായതോടെയാണ്പെന്നിക്വക്കിന്റെ പിറന്നാള്ദിനം ആഘോഷിക്കാന്തമിഴര്മുന്നിട്ടിറങ്ങിയത്. ഉത്തമപാളയത്തു പെന്നിക്വക്കിന്റെ പ്രതിമയില്കമ്പം എം.എല്‍. രാമകൃഷ്ണന്ഹാരാര്പ്പണം നടത്തിയതോടെയാണ് ആഘോഷം തുടങ്ങിയത്.

തമ്പിനായ്ക്കന്പെട്ടി, ശ്രീരംഗനാഥപുരം, ലക്ഷ്മിനായ്ക്കല്പെട്ടി, കോമ്പ, പണ്ണപുറം എന്നിവിടങ്ങളിലെല്ലാം തമിഴര്പൊങ്കാലയിട്ടു. തേനി, ശിവഗംഗ, മധുര, രാമനാഥപുരം, ഡിണ്ടിഗല്ജില്ലകളില്പെന്നികുക്കിന്റെ ഫോട്ടോയുമേന്തി പ്രകടനങ്ങള്നടന്നു. ചില സ്ഥലങ്ങളില്‍ 171 പാത്രങ്ങളില്പൊങ്കാലയിട്ടാണ്ജന്മവാര്ഷികാഘോഷം കൊഴുപ്പിച്ചത്. പെന്നിക്വിക്കിന്റെ പൂര്ണകായ പ്രതിമ സ്ഥാപിക്കുമെന്ന് അടുത്തിടെ ജയലളിത പറഞ്ഞിരുന്നു. അതുപോലെ മുല്ലപ്പെരിയാര്പരസ്യത്തിലും പെന്നിക്വിക്കായിരുന്നു താരം

                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

1 comment:

Anonymous said...

I don't uderstanda one worda of this laguagea search Thanks.