അഞ്ജനയെ -കണ്ട് പഠിക്കൂ
പയ്യന്നൂര് ഐ.എസ്.ഡി സി.ബി.എസ്.ഇ വിദ്യാലയത്തിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്ഥിനിയായ അഞ്ജന പി.കുമാര്‍ എന്ന 17കാരിയുടെ ഒരു ദിവസം എങ്ങനെയെന്ന് ശ്രദ്ധിക്കുക. ചെറിയ പ്രായത്തില്‍ തന്നെ ജീവിക്കാന്‍ അത്യധ്വാനം ചെയ്യുന്ന ഈ കൊച്ചു മിടുക്കിയുടെ ജീവിതം ഒരു സമരം തന്നെയാണ്.പുലര്ച്ചെ രണ്ടുമുതല്‍ അമ്മയ്ക്കും സഹോദരനുമൊപ്പം അപ്പം നിര്മാണം. പിന്നീട് പുലര്ച്ചെ അഞ്ചരമുതല്‍ സഹോദരന്റെ കൂടെ ബൈക്കില്‍ ഹോട്ടലുകള്‍ തോറും അപ്പം വിതരണം. വൈകിട്ട് താന്‍ പഠിക്കുന്ന വിദ്യാലയത്തിലും നടക്കാവിലെ പരിശീലന കേന്ദ്രത്തിലും കരാട്ടെ അധ്യാപിക. രാത്രി 10 വരെ പഠനം.പഠനത്തില്‍ ഉന്നത നിലവാരം പുലര്ത്തുന്ന അഞ്ജന ഇക്കഴിഞ്ഞ സി.ബി.എസ്.ഇ. പത്താംതരം പരീക്ഷ പാസായത് 98 ശതമാനം മാര്ക്ക് നേടിയാണ്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്ത്തുന്ന ഈ കുട്ടി കരാട്ടെയില്‍ നേടിയെടുത്തത് ഉന്നത വിജയങ്ങള്‍. നഴ്സറിയില്‍ പഠിക്കുമ്പോള്‍ വൃക്കസംബന്ധമായ അസുഖത്തെത്തുടര്ന്ന് ഡോക്ടറുടെ നിര്ദേശപ്രകാരം ശരീരം ഫിറ്റാവാനായിരുന്നു കരാട്ടെ പരിശീലനം തുടങ്ങിയത്. നവംബര്‍ 11, 12 തീയതികളില്‍ കല്പറ്റയില് നടന്ന ആറ് രാജ്യങ്ങളിലെ കായികതാരങ്ങള്‍ പങ്കെടുത്ത രാജ്യാന്തര കരാട്ടേയില്‍ നേടിയെടുത്തത് മൂന്ന് സ്വര്ണവും ഒരു വെള്ളിയും. 18 വയസ്സില്‍ താഴെയുള്ള പെണ്കുട്ടികളുടെ വിഭാഗത്തില്‍ ബ്ലാക്ക് ബെല്റ്റ്. കത്തയിലും കുമിത്തയിലും ഇന്റര്‍നാഷണല്‍ കുമിത്തയിലും സ്വര്ണം നേടുകയും ശ്രീലങ്കന്‍ ടീം ക്യാപ്റ്റനുമായി നടന്ന കുമിത്തയില്‍ ബെസ്റ്റ് ഫൈറ്ററായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജനവരിയില്‍ മൈസൂരില്‍ നടക്കുന്ന നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ഈവര്ഷം ജപ്പാനില്‍ നടക്കുന്ന ലോക കരാട്ടെ മത്സരത്തില്‍ അഞ്ജനയ്ക്ക് പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.കരാട്ടെയ്ക്ക് പുറമെ തൈക്കോണ്ടോയിലും അഞ്ജന പങ്കെടുക്കുന്നു. ഇതില്‍ ഗ്രീന്‍ ബെല്റ്റ് നേടിയിട്ടുണ്ട്. സ്കൂളിലെ കബഡി ടീം താരമാണ്. ഡിസ്കസ് ത്രോയില്‍ സമ്മാനം നേടിയിട്ടുണ്ട്. കലാമത്സരത്തിലും പിന്നിലല്ല. കഴിഞ്ഞ സി.ബി.എസ്.ഇ. കലോത്സവത്തില്‍ മലയാളം പദ്യംചൊല്ലലില്‍ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. മോണോ ആക്ട്, നാടന്പാട്ട് എന്നിവയിലും പങ്കെടുക്കുന്നു. കഴിഞ്ഞവര്ഷം നടന്ന കെനിറിയു കരാട്ടെ ഇന്ത്യ നടത്തിയ ടെസ്റ്റിലും ഓള് ഇന്ത്യാ കരാട്ടെ ഫെഡറേഷന് നടത്തിയ ടെസ്റ്റിലും വിജയിച്ചാണ് ബ്ലാക്ക് ബെല്റ്റ് നേടിയത്.
ചാലക്കുടി സ്വദേശികളാണ് അഞ്ജനയുടെ കുടുംബം. പട്ടാളക്കാരനായ അച്ഛന് പ്രദീപ്കുമാര്‍ നേരത്തെ മരിച്ചു. തൊഴില്‍ തേടി കാസര്കോട്ടെത്തിയ മൂത്ത സഹോദരന് കണ്ണന് ആരംഭിച്ച അപ്പം നിര്മാണത്തിലും വിതരണത്തിലും സഹായിക്കാനായി അമ്മ സജിതയോടും സഹോദരി അഞ്ജലിയോടുമൊപ്പമാണ് കാസര്കോട്ടെത്തിയത്. മാണിയാട്ടെ പി.വി.സി. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുടുംബം ഇപ്പോള്‍ ദിവസം 90 കിലോ അരികൊണ്ടുള്ള ഇഡ്ഡലി, വെള്ളയപ്പം, ഇടിയപ്പം എന്നിവ ഉണ്ടാക്കി വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ വിതരണംചെയ്യുന്നു. കാലിക്കടവ്, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലെ ഹോട്ടലിലേക്കുള്ള അപ്പങ്ങള്‍ കൊണ്ടുപോകാന്‍ അഞ്ജന സഹായിക്കുന്നു. കരാട്ടെയിലെ അഞ്ജനയുടെ പാടവം മനസ്സിലാക്കിയാണ് സ്കൂളില്‍ കരാട്ടെ പരിശീലനം തുടങ്ങിയത്. വൈകിട്ട് സ്കൂള്ഹാളില് നടക്കുന്ന ക്ലാസില്‍ വ്യത്യസ്ത ക്ലാസുകളില്നിന്നായി 70 കുട്ടികള്‍ പരിശീലിക്കുന്നു. ഈ ക്ലാസിലൂടെ ലഭിക്കുന്ന തുകകൊണ്ടാണ് അഞ്ജന ഫീസും യാത്രച്ചെലവുകളും വഹിക്കുന്നത്. സ്കൂള്‍ വിട്ട് വീട്ടിലെത്തുന്ന അഞ്ജന പോകുന്നത് തന്റെ കരാട്ടെ പരിശീലനകേന്ദ്രത്തിലാണ്. തിരക്കുകള്ക്കിടയിലും അഞ്ജന വ്യാഴാഴ്ചയും ഞായറാഴ്ചയും നീലേശ്വരത്തെ കെ.എം.ഷാജുവിന്റെ കീഴില്‍ കരാട്ടെ അഭ്യസിക്കുന്നു. ജപ്പാനില്‍ നടക്കുന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചെങ്കിലും ഇതിന്റെ വലിയ സാമ്പത്തിക ബാധ്യത താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് അഞ്ജനയും കുടുംബവും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment