മുല്ലപ്പെരിയാര്‍ ഡാമിന്റെ ശില്‍പ്പിയായ ബ്രിട്ടീഷ് എഞ്ചിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്വിക്കിന്റെ 171 മത് ജന്മദിന വാര്‍ഷികം ഇതാദ്യമായി തമിഴ്നാട് ആഘോഷമായി കൊണ്ടാടി. മുല്ലപ്പെരിയാറിലെ വെള്ളമെത്തുന്ന തമിഴകത്തെ അഞ്ചു ജില്ലകള്‍ പെന്നിക്വിക്കിന്റെ ജന്മദിനം വളരെ ആര്‍ഭാടമായി ആഘോഷിച്ചു. 999 വര്‍ഷത്തെ മുല്ലപ്പെരിയാര്‍ പാട്ട കരാറിന്റെ പ്രതീകമായി 999 പാത്രങ്ങളില്‍ പൊങ്കാലയിട്ടാണ് അവര്‍ പെന്നിക്വിക്കിനെ അനുസ്മരിച്ചത്.
മുല്ലപ്പെരിയാര്‍ പ്രശ്നം ഇപ്പോള്‍ രൂക്ഷമായതോടെയാണ് പെന്നിക്വക്കിന്റെ പിറന്നാള്‍ ദിനം ആഘോഷിക്കാന്‍ തമിഴര്‍ മുന്നിട്ടിറങ്ങിയത്. ഉത്തമപാളയത്തു പെന്നിക്വക്കിന്റെ പ്രതിമയില്‍ കമ്പം എം.എല്‍.എ രാമകൃഷ്ണന് ഹാരാര്‍പ്പണം നടത്തിയതോടെയാണ് ആഘോഷം തുടങ്ങിയത്.
തമ്പിനായ്ക്കന്പെട്ടി, ശ്രീരംഗനാഥപുരം, ലക്ഷ്മിനായ്ക്കല്പെട്ടി, കോമ്പ, പണ്ണപുറം എന്നിവിടങ്ങളിലെല്ലാം തമിഴര്‍ പൊങ്കാലയിട്ടു. തേനി, ശിവഗംഗ, മധുര, രാമനാഥപുരം, ഡിണ്ടിഗല്‍ ജില്ലകളില്‍ പെന്നികുക്കിന്റെ ഫോട്ടോയുമേന്തി പ്രകടനങ്ങള്‍ നടന്നു. ചില സ്ഥലങ്ങളില്‍ 171 പാത്രങ്ങളില്‍ പൊങ്കാലയിട്ടാണ് ജന്മവാര്ഷികാഘോഷം കൊഴുപ്പിച്ചത്. പെന്നിക്വിക്കിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുമെന്ന് അടുത്തിടെ ജയലളിത പറഞ്ഞിരുന്നു. അതുപോലെ മുല്ലപ്പെരിയാര്‍ പരസ്യത്തിലും പെന്നിക്വിക്കായിരുന്നു താരം.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍ |
1 comment:
I don't uderstanda one worda of this laguagea search Thanks.
Post a Comment