Pages

Thursday, January 12, 2012

MULLAPERIYAR- NEW DAM TECHNOLOGY BY CHITTILLAPILLY

                                        MULLAPERIYAR-
          NEW DAM TECHNOLOGY BY CHITTILLAPILLY
 
മുല്ലപ്പെരിയാര്ഡാം ബലപ്പെടുത്താനുള്ള സാങ്കേതികവിദ്യ വി - ഗാര്ഡ് ഉടമ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി വിശദീകരിക്കുന്നു.അപകടാവസ്ഥയിലായ മുല്ലപ്പെരിയാര്ഡാം ബലപ്പെടുത്തി സംരക്ഷിക്കാനുള്ള സാങ്കേതിക നിര്ദേശവുമായി 'വി ഗാര്ഡ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ എംഡിയായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി രംഗത്ത്. അണക്കെട്ട് ബലപ്പെടുത്താന്‍ 5.5 കോടി രൂപയും അദ്ദേഹം വാഗ്ദാനം ചെയ്തു.'കേബിള്നെയില്ആങ്കറിങ് സാങ്കേതികവിദ്യയിലൂടെ ബലപ്പെടുത്തുന്ന മുല്ലപ്പെരിയാര്ഡാം ഭൂചലനത്തെ പ്രതിരോധിക്കാന്കഴിയുന്നതായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിലവിലുള്ള ഡാം തകര്ന്നാല്പോലും റിസര്വോയറിലെ മുഴുവന്വെള്ളവും തടഞ്ഞുനിര്ത്താന്കെല്പ്പുള്ള പുതിയ അണക്കെട്ടായി ഇതു നിലകൊള്ളും. 55 കോടി രൂപ ചെലവു കണക്കാക്കുന്ന അറ്റകുറ്റപ്പണികൊണ്ടു ഡാമിനെ 100 കൊല്ലത്തേക്കു സുരക്ഷിതമായി നിര്ത്താം. ഒന്പതു മാസം കൊണ്ടു നിര്മാണം പൂര്ത്തിയാക്കാനും കഴിയും.അറ്റകുറ്റപ്പണിക്കുള്ള പണം ജനങ്ങളില്നിന്നു സംഭാവനയായി പിരിച്ചെടുക്കാം. ചെലവിന്റെ 10% തുകയായ 5.5 കോടി രൂപയുടെ ചെക്ക് ചാര്ട്ടേഡ് അക്കൌണ്ടന്സി സ്ഥാപനങ്ങളായ ഡിലോയിറ്റ് ഹാസ്കിന്സ് ആന്ഡ് സെല്സ് സീനിയര്പാര്ട്ണര്എം. രാമചന്ദ്രന്‍, വര് ആന്ഡ് വര് സീനിയര്പാര്ട്ണര്സത്യനാരായണന്എന്നിവരെ ഏല്പ്പിച്ചു. ഡാമില്അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്പോലും ഇൌ പണം തിരിച്ചുവാങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.ഡാമിന്റെ അടിഭാഗത്തു 17 മീറ്റര്ഉയരത്തില്നിന്ന് അടിത്തട്ടിലെ പാറയിലേക്ക് ആറു മീറ്റര്വരെ ആഴത്തില്കോണ്ആകൃതിയില്‍ 40 എംഎം വലുപ്പമുള്ള കമ്പികള്രണ്ടര മീറ്റര്അകലത്തില്അടിച്ചുകയറ്റിയാണ് കേബിള്നെയില്ആങ്കറിങ് നടത്തുന്നത്. ഡാം ഭൂചലനത്തെ പ്രതിരോധിക്കുന്നത് ഇങ്ങനെയാണ്. 175 മീറ്റര്ഉയരത്തിലുള്ള കരിങ്കല്ക്കെട്ടും അതിനു താങ്ങായി 45 ഡിഗ്രി കോണില്സുര്ക്കി ഉപയോഗിച്ചു നിര്മിച്ചിട്ടുള്ള കല്ക്കെട്ടുമാണു നിലവിലുള്ള ഡാം. ഇതിന്റെ പകുതിയില്നിന്ന് അടിത്തറയില്പാറയിലേക്കു രണ്ടു നിരയായി ആര്സിസി പൈലുകള്നിര്മിക്കും. ഡാമിന്റെ ഏറ്റവും മുകള്ത്തട്ടില്നിന്ന് അടിത്തട്ടുവരെ ഇപ്പോഴുള്ള പ്രതലത്തിനു മുകളിലായി ഏഴ് അടി വീതിയിലും മൂന്നടി കനത്തിലുമുള്ള ബീമുകള്നിര്മിക്കുന്നതോടെ ഇപ്പോഴുള്ള ഡാം ഭൂചലനത്തെ അതിജീവിക്കാന്കരുത്തുള്ളതായി മാറും.
നിലവിലുള്ള ഡാമിനു പരുക്കേല്ക്കാത്തവിധം രണ്ടറ്റത്തുനിന്ന് ഇടവിട്ടാണു കേബിള്നെയ്ലിങ് നടത്തുക. അടിത്തറ ബലപ്പെടുത്തിയ ശേഷമേ ആര്സിസി ബീമുകള്നിര്മിക്കാന്കഴിയൂ. കേരളവും തമിഴ്നാടും സഹകരിച്ചാല്മുല്ലപ്പെരിയാന്ഡാം ചെലവു കുറഞ്ഞ രീതിയില്ബലപ്പെടുത്താനാവും. മുല്ലപ്പെരിയാറിലെ രാഷ്ട്രീയമല്ല, 35 ലക്ഷം ആളുകളുടെ സുരക്ഷയാണു താന്കണക്കിലെടുത്തതെന്നും ഡാമിലെ ജലനിരപ്പ് 136 അടി എന്നു കണക്കാക്കിയാണു പഠനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.ബാംഗൂര്ഇന്ത്യന്ഇന്സ്റ്റിറ്റ്യൂട്ട് ഒാഫ് സയന്സ് ആന്ഡ് ടെക്നോളജിയിലെ റിട്ട. പ്രഫസര്ശ്രീനിവാസ മൂര്ത്തി, സ്ട്രക്ചറല്കണ്സല്ട്ടന്റ് യു. കൃഷ്ണകുമാര്എന്നിവരുമായി ചര്ച്ച ചെയ്താണു രൂപരേഖയുണ്ടാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

                                                          പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

No comments: