Pages

Thursday, January 12, 2012

MULLAPERIYAR DAM-DANGEROUS DAM


        MULLAPERIYAR DAM- DANGEROUS DAM

മുല്ലപെരിയാര്അണക്കെട്ടില്സുര്ക്കിയുടെ തരിപോലും കാണാനില്ല; ഡാമിന് ബലക്ഷയമെന്നു വ്യക്തം. ഒരു മുറുക്കാനുള്ള ചുണ്ണാമ്പു (സുര്കി) പോലും കിട്ടിയില്ല മുല്ലപ്പെരിയാര്അണക്കെട്ടിന്റെ കല്ലുകള്ക്കിടയിലെ സുര്ക്കി പൂര്ണമായും ഒലിച്ചു പോയതായി വ്യക്തമായി. ഇന്നലെ മൂന്നര മീറ്റര്ആഴത്തില്സാമ്പിള്ശേഖരിച്ചപ്പോള്ലഭിച്ചത് ചെറുതും വലുതുമായ 65 കല്ലുകള്മാത്രം. സുര്ക്കി മിശ്രിതത്തിന്റെ കണികപോലും ഇൌ ഭാഗത്തുനിന്ന് കിട്ടിയില്ല. ഇതോടെ സാമ്പിള്ശേഖരണം വൈകിപ്പിക്കാന്തമിഴ്നാട് ശ്രമം തുടങ്ങി.

ഇന്നലെ രണ്ടു മണിക്കൂര്മാത്രമാണ് പണി നടന്നത്. കട്ടിയേറിയ ഭാഗത്ത്, ഒരു മീറ്റര്സാമ്പിള്ശേഖരിക്കണമെങ്കില്മൂന്ന് മണിക്കൂറെങ്കിലും വേണ്ടി വരും. ഇൌ സ്ഥാനത്ത് രണ്ടു മണിക്കൂര്കൊണ്ട് മൂന്നര മീറ്റര്ആഴത്തില്ബോര്ഹോള്എടുക്കാന്കഴിഞ്ഞതും അണക്കെട്ടിന്റെ ദുര്ബലാവസ്ഥയുടെ തെളിവായി.അണക്കെട്ട് നിര്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സുര്ക്കി മിശ്രിതത്തിന്റെ ബലം പരിശോധിക്കാനുള്ള സാമ്പിള്ശേഖരിക്കല്നാലിനാണ് ആരംഭിച്ചത്. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്ദേശപ്രകാരമാണിത്. കേരളം പ്രതീക്ഷയോടെയാണ് ഇൌ പരിശോധനയെ കാണുന്നത്.1200 അടി നീളമുള്ള അണക്കെട്ടില്‍ 475 അടിയിലും 780 അടിയിലും 55 മില്ലിമീറ്റര്വ്യാസമുള്ള ബോര്ഹോളുകള്നിര്മിച്ചാണ് സാമ്പിള്ശേഖരിക്കുന്നത്. 780 അടിയിലെ ബോര്ഹോള്‍ 6.8 മീറ്റര്താഴ്ചയില്എത്തിയപ്പോള്മുതല്അണക്കെട്ടിന്റെ ബലക്ഷയം വ്യക്തമാകുന്ന തെളിവുകള്ലഭിച്ചിരുന്നു. കൂടുതല്ആഴത്തിലേക്ക് പോയപ്പോള്അണക്കെട്ടിന്റെ ഉള്ഭാഗത്ത് കല്ലുകളെ തമ്മില്ഉറപ്പിച്ചു നിര്ത്താന്സുര്ക്കി മിശ്രിതം ഇല്ലെന്ന സൂചനയാണ് കിട്ടുന്നത്.സാമ്പിള്ശേഖരണം വിലയിരുത്താന്സെന്ട്രല്വാട്ടര്പവര്റിസര്ച്ച് സ്റ്റേഷന്സീനിയര്റിസര്ച്ച് ഒാഫിസര്വി.ടി. ദേശായി ഇന്ന് അണക്കെട്ട് സന്ദര്ശിക്കും. ചീഫ് എന്ജിനീയര്പി. ലതിക, മുല്ലപ്പെരിയാര്സെല്ചെയര്മാന്എം.കെ. പരമേശ്വരന്നായര്തുടങ്ങിയവരും ഇന്ന് എത്തും.

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

No comments: