Pages

Friday, January 13, 2012

KERALA UNIVERSITY ASST. GRADE APPOINTMENTS

               KERALA UNIVERSITY APPOINTMENTS

കേരള സര്വ്വകലാശാലയില്‍  നടന്ന അസിസ്റ്റന്റ് ഗ്രേഡ് നിയമനം അടിമുടി അഴിമതിയിലും പക്ഷപാതത്തിലുമാണു നടന്നതെന്നു നിയമസ്ഥാപനങ്ങള്ഒന്നിലധികം തവണ തെളിവുകള്നിരത്തി പ്രസ്താവിച്ചതാണ്.മാന്യമായി കരുതിയിരുന്ന വൈസ് ചാന്സലര്‍, പ്രോ വൈസ് ചാന്സലര്പദവികള്കുറേ നാളുകളായി രാഷ്ട്രീയക്കാരുടെ പിണിയാളുകള്ക്കാണു നല്കാറ്.അങ്ങനെ സ്ഥാനങ്ങളില്കയറിപ്പറ്റുന്നവര്സ്വാഭാവികമായി തങ്ങളെ സ്ഥാനങ്ങളിലെത്തിച്ച മൂന്നാംകിട രാഷ്ട്രീയക്കാരന്റെ ചെല്ലം ചുമക്കുന്നവരായി ചുരുങ്ങിയാല്അതിശയിക്കാനില്ല.

സെനറ്റിലും സിന്ഡിക്കേറ്റിലുമൊക്കെ കയറിക്കൂടുന്നവരും രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായിരിക്കും.ഇത്തരത്തിലുള്ളവര്ക്ക് നാടിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ പോഷിപ്പിക്കുന്നതിനോ നിലനിര്ത്തുന്നതിനോ അല്ല, സ്ഥാപനം ഉപയോഗിച്ച് കോടികള്കീശയിലാക്കാന്മാത്രമായിരിക്കും താല്പര്യം.40,000 പേര്എഴുതിയ ഒരു പരീക്ഷയുടെ ഹാജര്രേഖ കാണാനില്ല.
അതീവരഹസ്യമായി സൂക്ഷിക്കേണ്ട പരീക്ഷയുടെ ഒഎംആര്പേപ്പര്കാണുന്നില്ല.100 മാര്ക്കിനു നടത്തിയ പരീക്ഷയുടെ മാര്ക്ക് പരീക്ഷയ്ക്കു ശേഷം 75 ആയി കുറയ്ക്കുന്നു.മുഖാമുഖത്തിന് 25 മാര്ക്ക് .എഴുത്തു പരീക്ഷയില്താഴെത്തട്ടില്നിന്നവര്റാങ്ക്ലിസ്റ്റില്ആദ്യസ്ഥാനങ്ങളില്‍!ഇത്തരം നെറികെട്ട പ്രവര്ത്തനങ്ങളുടെ ഉദ്ദേശം വളരെ വ്യക്തം.

സര്വ്വകലാശാല ഭരണാധികാരികളുടെയും സിന്ഡിക്കേറ്റ് അംഗങ്ങളുടേയും രാഷ്ട്രീയ ദല്ലാളന്മാരുടേയും പിണിയാളുകള്ക്ക് ഉദ്യോഗം ഉറപ്പിക്കുന്നതിന്റെ പേരില്കോടികള്സമ്പാദിക്കുക. പാവപ്പെട്ട മിടുക്കരായ ഉദ്യോഗാര്ത്ഥികള്തഴയപ്പെടുക. സാക്ഷര കേരളത്തിന് അഭിമാനിക്കാന്ഇനി എന്തുവേണം!


                                                    പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍



No comments: