VIGILANCE CASE
ബന്ധുവിന് ഭൂമി നല്കിയ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പ്രതിയാക്കണമെന്ന് വിജിലന്സ് റിപ്പോര്ട്ട്. കോഴിക്കോട് വിജിലന്സ് എസ്.പി. ഹബീബ് റഹ്മാന് വിജിലന്സ് ഡയറക്ടര്ക്ക് നല്കിയ റിപ്പോര്ട്ടിലാണ് വി.എസ് അച്യുതാനന്ദനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തത്. മുന്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍, ലാന്ഡ് റവന്യൂ മുന്‍ കമീഷണര്‍ കെ.ആര്‍. മുരളീധരന്‍, ടി.കെ. സോമന്, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ്, മുന്‍ കാസര്‍കോട് ജില്ലാ കളക്ടര്മാരായ കൃഷ്ണന് കുട്ടി, ആനന്ദ് സിംഗ് എന്നിവരേയും പ്രതികളാക്കണമെന്നും റിപ്പോര്ട്ടിലുണ്ട്.കഴിഞ്ഞ ഇടതുപക്ഷ സര്ക്കാരിന്െറ കാലത്ത് ആലപ്പുഴ സ്വദേശിയായ വിമുക്ത ഭടനും വി.എസ്് അച്യുതാനന്ദന്െറ ബന്ധുവുമായ ടി.കെ. സോമന് കാസര്കോട്ടെ ഷേണി വില്ളേജില്‍ 2.33 ഏക്കര്‍ ഭൂമി പതിച്ചു നല്കിയെന്നാണ് കേസ്. നിയമ പ്രകാരം വിമുക്ത ഭടന്മാര്ക്ക് ഒരു ഏക്കര്‍ മത്രമാണ് പതിച്ച് നല്കാന് അനുവാദമുള്ളൂ. ഇതു മറികടന്ന് ബന്ധപെട്ടവര്ക്ക് ഭൂമി നല്കിയെന്നാണ് കേസ്.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment