ബദാംആരോഗ്യത്തിനു ഉത്തമം
ഇക്കാലത്ത് കൈയ്ക്കും ശരീരത്തിനും ഉറച്ച മസില് ഉണ്ടാക്കാന്‍ ചെറുപ്പക്കാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. മണിക്കൂറുകളോളം ജിമ്മില്‍ ചെലവിട്ടും ആഹാരക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയുമാണ് മസില് പെരുപ്പിക്കുന്നത്. എന്നാല്‍ കൊഴുപ്പ് കുറഞ്ഞതും കാര്ബോ-ഹൈഡ്രേറ്റുകള്‍ ആവശ്യത്തിനടങ്ങിയതുമായ ബദാം പരിപ്പ് ദിവസവും കഴിച്ചാല്‍ ഉറച്ച ശരീരമുണ്ടാകുമെന്ന് എത്രപേര്‍ക്ക് അറിയാം.
ദിവസേന ഒരു പിടി ബദാം കഴിച്ചാല്‍ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ ഡി എല്‍ കൊളസ്ട്രോളിന്റെ തോത് 4.5 ശതമാനം വരെ കുറയും. ജീവകം ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്സ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളെല്ലാം ബദാം പരിപ്പില്‍ അടങ്ങിയിരിക്കുന്നു. ഉറച്ച ശരീരം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ബദാം പരിപ്പ് പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ മതി. ഒപ്പം ദിവസേന ഒരു മണിക്കൂര്‍ വ്യായാമവും ചെയ്യുക. അധികം വൈകാതെ തന്നെ നിങ്ങളുടെ ശരീരപേശികള്‍ ഉറയ്ക്കുകയും ആരെയും ആകര്ഷിക്കുന്നതരത്തിലുള്ള മസിലുകള്‍ ലഭിക്കുകയും ചെയ്യും. കൂടാതെ ക്യാന്‍സര്‍ തടയാനും ബദാം നല്ലതാണ്. രക്തധമനികളിലെ തടസം മാറ്റാനും ഇത് പറ്റിയ ഭക്ഷണമാണ്. അതുകൊണ്ടുതന്നെ രക്തസമ്മര്ദ്ദം, ഹൃദയാരോഗ്യ പ്രശ്നങ്ങള്‍, സ്ട്രോക്ക് എന്നിവയില്‍ നിന്ന് രക്ഷ നേടാനും ബദാം ഉപഹരിക്കും .
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment